ജാഗ്രതയുള്ളവരാകണോ? എങ്കില്‍ കാപ്പി കുടിക്കൂ

ജാഗ്രതയുള്ളവരാകണോ? എങ്കില്‍ കാപ്പി കുടിക്കൂ

ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പൊതുവെ കാപ്പി കുടി ശീലമാക്കിയവരോട് പറയുക. എന്നാല്‍ ഇപ്പോഴിതാ പുതിയ പഠനം പറയുന്നത് കാപ്പി കുടിക്കുന്നത് ജാഗ്രതയും ഉത്പാദനക്ഷമതയും വര്‍ധിപ്പിക്കുമെന്നാണ്.

മീറ്റിംഗുകള്‍ക്കും മറ്റും പോകുന്നതിന് മുമ്പ് ഒരു കാപ്പി കുടിച്ച് നോക്കൂ, നിങ്ങള്‍ ജാഗരൂകരും പ്രവര്‍ത്തനക്ഷമതയുള്ളവരുമായി തീരുമെന്ന് പഠനങ്ങള്‍ പറയുന്നു. ശ്രദ്ധാലുക്കളായിരിക്കേണ്ട അവസരങ്ങളില്‍ കാപ്പി കുടിക്കുന്നത് നിങ്ങളെ കൂടുതല്‍ ഉന്മേഷവാന്‍മാരാകാന്‍ സഹായിക്കുമെന്ന് സൈക്കോഫോര്‍മാക്കോളജി എന്ന ജേര്‍ണലിലെ പഠനത്തില്‍ പറയുന്നു.

134 വിദ്യാര്‍ഥികളില്‍ പഠനം നടത്തിയതിന്റെ ഭാഗമായാണ് ഈ കണ്ടെത്തല്‍. കാപ്പി കുടിച്ചതിനു ശേഷവും കുടിക്കുന്നതിനു മുമ്പും ഉള്ള അവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷമാണ് വിദഗ്ധര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. കാപ്പി കുടിച്ചതിനു ശേഷമുള്ള അവരുടെ ജാഗ്രത വര്‍ധിച്ചതായാണ് പഠനത്തില്‍ കണ്ടെത്തിയത്.

 

Comments

comments

Categories: FK News, Health, Life
Tags: coffee, drink