ഇ-സിഗരറ്റ് പൊട്ടിതെറിച്ച് യുവാവ് മരിച്ചു

ഇ-സിഗരറ്റ് പൊട്ടിതെറിച്ച് യുവാവ് മരിച്ചു

ഫ്‌ളോറിഡ: ഇ- സിഗരറ്റ് വലിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. ഫ്‌ലോറിഡയിലാണ് അപകടത്തിന് ആസ്പദമായ സംഭവം. ഇലക്ട്രോണിക് സിഗരറ്റ് പൊട്ടിത്തെറിച്ചാണ് മുപ്പത്തിയെട്ടുകാരന് ജീവന്‍ നഷ്ടമായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മേയ് അഞ്ചിനാണ് അപകടം സംഭവിച്ചത്. ഇ-സിഗരറ്റ് പൊട്ടിത്തെറിച്ച് ശരീരരത്തിന്റെ 80 ശതമാനവും മുറിവേറ്റിരുന്നു. എന്നാല്‍ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. ഫെഡറല്‍ എമര്‍ജന്‍സി ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇ-സിഗരറ്റ് പൊട്ടിത്തെറിച്ച് ഒരാള്‍ മരിക്കുന്നത് ആദ്യമായാണ്.

 

Comments

comments

Categories: Tech, World