സ്റ്റാര്‍ട്ടപ്പുകളുടെ വിജയത്തിന് മെന്റര്‍ഷിപ്പ് പ്രധാനം: സുരേഷ് പ്രഭു

സ്റ്റാര്‍ട്ടപ്പുകളുടെ വിജയത്തിന് മെന്റര്‍ഷിപ്പ് പ്രധാനം: സുരേഷ് പ്രഭു

സ്റ്റാര്‍ട്ടപ്പുകളുടെ വിജയത്തിന് പിന്നില്‍ മെന്റര്‍ഷിപ്പിന് വലിയ പങ്കാണ് ഉള്ളതെന്ന് വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭു. ഫെയ്‌സ്ബുക്ക് ലൈവിലൂടെ സംരംഭകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസ്‌ക് പ്രഭു എന്ന ഹാഷ്ടാഗില്‍ നടത്തിയ സംവാദത്തില്‍ നിരവധി സംരംഭകര്‍ പങ്കെടുക്കുകയും സംശയങ്ങളും നിര്‍ദേശങ്ങളും ഉന്നയിക്കുകയും ചെയ്തു.

ഇന്ത്യയില്‍ സംരംഭകര്‍ക്ക് വലിയ പിന്തുണയാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാറും സ്റ്റാര്‍ട്ടപ്പ് സമൂഹവും ഒന്നിച്ച് പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തന്നെ മെച്ചപ്പെടുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. യുവാക്കളുടെ പുതിയ ആശയങ്ങളും പുത്തന്‍ സാങ്കേതികവിദ്യം സാമ്പത്തികരംഗത്തിന് മുതല്‍ക്കൂട്ടാകും. സമ്പദ് വ്യവസ്ഥയെ തന്നെ മാറ്റിമറിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്കും വിജയത്തിനും മെന്റര്‍ഷിപ്പ് നല്ലതാണ്. എന്നാല്‍ മെന്റര്‍ഷിപ്പ് മാത്രം കൊണ്ട് കാര്യമില്ല. സ്റ്റാര്‍ട്ടപ്പ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം നല്ലൊരു മാര്‍ഗദര്‍ശിയെ കണ്ടെത്തേണ്ടത് അനിവാര്യമാണെന്ന് അറിയിച്ചു.

എല്ലാ മേഖലയിലും പ്രശ്‌നങ്ങളുണ്ടാകും, അവ തരണം ചെയ്ത് മുന്നേറുന്നതിലൂടെയാണ് സ്റ്റാര്‍ട്ടപ്പുകള്‍ വിജയം കൈവരിക്കുന്നത്. ആത്മവിശ്വാസം ഉണ്ടെങ്കില്‍ അനായാസം ലക്ഷ്യത്തിലെത്താമെന്ന് ഉപദേശിച്ചു. ഇന്നത്തെ കാലത്ത് വനിതാ സംരംഭകര്‍ പല മേഖലകളിലേക്കും കടന്നു വരുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വെച്ചുനോക്കുമ്പോള്‍ ഇത് വളരെ കുറവാണ്. പുതിയ സംരംഭം തുടങ്ങുന്നതിനും മുന്നോട്ട് കൊണ്ടുപോകുന്നതിനും സര്‍ക്കാര്‍ അവര്‍ക്ക് പ്രോത്സാഹനം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

 

 

 

Comments

comments

Categories: Entrepreneurship, FK News