കര്‍ണാടക മുഖ്യമന്ത്രിയായി യെഡിയൂരപ്പ സ്ഥാനമേറ്റു

കര്‍ണാടക മുഖ്യമന്ത്രിയായി യെഡിയൂരപ്പ സ്ഥാനമേറ്റു

ബംഗളൂരു: രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ ബിജെപി മുഖ്യമന്ത്രിയായി ബി.എസ്. യെഡിയൂരപ്പ അധികാരമേറ്റു. രാവിലെ ഒന്‍പതിന് രാജ്ഭവനിലായിരുന്നു ചടങ്ങ്. യെഡിയൂരപ്പ മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. 15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ യെഡിയൂരപ്പയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി അധികാരമേല്‍ക്കുന്നതിന് എതിരെ കോണ്‍ഗ്രസ് ഇന്നലെ വൈകിട്ടോടെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു. 104 എംഎല്‍എമാരുടെയും ഒരു സ്വതന്ത്ര എംഎല്‍എയുടെയും പിന്തുണയാണ് ബിജെപിക്കുള്ളത്. 222 അംഗ നിയമസഭയില്‍ 113 സീറ്റാണ് ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്കു വേണ്ടത്.

 

Comments

comments

Categories: Politics, Slider