പുതിയ ഫീച്ചറുകളുമായി ഇന്‍സ്റ്റഗ്രാമും

പുതിയ ഫീച്ചറുകളുമായി ഇന്‍സ്റ്റഗ്രാമും

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്‍സ്റ്റഗ്രാമില്‍ പുതിയ ചില ഫീച്ചറുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ജിഫ് ഫീച്ചറും ഹാഷ്ടാഗുകളും ഉള്‍പ്പെടുന്നതായിരുന്നു അത്.

ഇന്‍സ്റ്റഗ്രാമില്‍ നാം എത്ര സമയം ചിലവഴിച്ചുവെന്ന് കാണിക്കുന്ന പുതിയ ഓപ്ഷനാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് ഉപകരണത്തില്‍ കോഡിങ്ങിനുള്ളില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്, ഇന്‍സ്റ്റാഗ്രാമില്‍ ചെലവഴിക്കുന്ന സമയത്തെക്കുറിച്ച് ബോധ്യപ്പെടുന്നതിന് വേണ്ടിയാണ് ഇതെന്ന് ഇന്‍സ്റ്റാഗ്രാം സിഇഒ അറിയിച്ചു. ‘യൂസേജ് ഇന്‍സൈറ്റ്’ എന്ന പേരില്‍ പുതിയ ഫീച്ചര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ നല്‍കിയിട്ടില്ല. ഗൂഗിള്‍, ഫെയ്‌സ്ബുക്ക് എന്നിവയ്ക്ക് സമാനമായി ഉയര്‍ത്താനാണ് കമ്പനി തീരുമാനം.

Comments

comments

Categories: Tech