ഇന്‍ഡോര്‍ ഏറ്റവും വൃത്തിയുള്ള നഗരം

ഇന്‍ഡോര്‍ ഏറ്റവും വൃത്തിയുള്ള നഗരം

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയില്‍ ഇന്‍ഡോര്‍ ഒന്നാം സ്ഥാനത്ത്. സര്‍ക്കാര്‍ നടത്തിയ സര്‍വെയിലാണ് ഇന്‍ഡോറിനെ വൃത്തിയുള്ള നഗരമായി തെരഞ്ഞെടുത്തത്. പട്ടികയില്‍ ഭോപ്പാല്‍ രണ്ടാം സ്ഥാനത്തും ചണ്ഡീഗഡ് മൂന്നാം സ്ഥാനത്തുമാണ്.

നഗരകാര്യ വകുപ്പ് മന്ത്രി ഹര്‍ദീപ് സസിംഗ് പൂരിയാണ് വിജയികളെ പ്രഖ്യാപിച്ചത്. സ്വച്ഛ് സര്‍വേക്ഷന്‍ 2018 എന്ന പേരിലാണ് സര്‍വെ നടത്തിയിരിക്കുന്നത്. സ്വച്ഛ് ഭാരത് മിഷനുമായി ചേര്‍ന്ന് നടത്തിയ സര്‍വെയില്‍ 4,203 നഗര പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി. ജനുവരി 4 മുതല്‍ മാര്‍ച്ച് 10 വരെ നടത്തിയ സര്‍വെയില്‍ 40 കോടി നഗരവാസികളെയും ഉള്‍പ്പെടുത്തി. ഇവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും വൃത്തിയുള്ള നഗരം കണ്ടെത്തുകയായിരുന്നു.

സ്വച്ഛത ആപ്പ് വഴിയും നഗരവാസികളുടെ ഇടയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ഒരു കോടിയോളം പേര്‍ ആപ്പ് പ്രയോജനപ്പെടുത്തി. ഏറ്റവും കൂടുതല്‍ ജനസംഖ്യയുണ്ടെങ്കില്‍ വൃത്തിയില്‍ മുന്നില്‍ നില്‍ക്കുന്ന നഗരം വിജയവാഡയാണ്. ഏറ്റവും കുറവ് ജനസംഖ്യയുള്ള നഗരങ്ങളില്‍ മൈസൂരുവാണ് ഒന്നാം സ്ഥാനത്ത്.

2017 ല്‍ സ്വച്ഛ് സര്‍വേക്ഷന്‍ സംഘടിപ്പിച്ചിരുന്നു. അന്ന് 434 നഗരങ്ങളിലാണ് സര്‍വെ നടത്തിയത്.

 

 

Comments

comments

Categories: FK News, FK Special