വീടില്ലാത്തവരായി ഇനി ആരുമുണ്ടാകില്ല; ‘എല്ലാവര്‍ക്കും ഭവനം’ പദ്ധതി പൂര്‍ത്തീകരിക്കാന്‍ തീരുമാനം

വീടില്ലാത്തവരായി ഇനി ആരുമുണ്ടാകില്ല;  ‘എല്ലാവര്‍ക്കും ഭവനം’ പദ്ധതി പൂര്‍ത്തീകരിക്കാന്‍ തീരുമാനം

 

ന്യൂഡെല്‍ഹി: ‘എല്ലാവര്‍ക്കും ഭവനം’ എന്ന പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കാന്‍ മോദി സര്‍ക്കാറിന്റെ തീരുമാനം. 2019 ലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ തുടങ്ങാനിരിക്കെയാണ് സര്‍ക്കാര്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്നത്. 2018 അവസാനം ആകുമ്പോഴേക്കും ഗ്രാമീണമേഖലയിലെയും നഗരത്തിലെയും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് വീട് വെച്ചു നല്‍കാനാണ് മോദി സര്‍ക്കാരിന്റെ നിര്‍ദേശം.

ഗ്രാമീണമേഖലയില്‍ പ്രധാന്‍മന്ത്രി ആവാസ് യോജന എന്ന പദ്ധതി പ്രകാരം പത്ത് ലക്ഷത്തോളം വീടുകള്‍ നിര്‍മിച്ചു നല്‍കും. 2019 മാര്‍ച്ച് മാസത്തോടെ നഗരങ്ങളില്‍ 11 ലക്ഷത്തോളം വീടുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. 2020 ആകുമ്പോഴേക്കും വീടില്ലാത്തവരായി ആരുമുണ്ടാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

ഉത്തര്‍പ്രദേശില്‍ പദ്ധതി അതിവേഗത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഗ്രാമീണ മേഖലയില്‍ ഏറ്റവും കുറവ് വീടുകള്‍ ഉള്ളത് ഉത്തര്‍പ്രദേശിലാണ്. മുഖ്യമന്ത്രി യോഗി ആഗിത്യനാഥിന്റെ നേതൃത്വത്തില്‍ നിലവില്‍ എട്ട് ലക്ഷത്തോളം വീടുകള്‍ നിര്‍മിച്ചു നല്‍കാനായിട്ടുണ്ട്. ഗുണഭോക്താക്കള്‍ക്കായി ഒരു ലക്ഷത്തോളം രൂപ സബ്‌സിഡിയായി അനുവദിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

 

Comments

comments

Categories: FK News

Related Articles