ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് പുതിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി ഫെയ്സ്ബുക്ക്. വോയ്സ് പോസ്റ്റുകള്‍ ഇടുന്നതിനും സ്റ്റോറി ആര്‍ക്കൈവ് ചെയ്യുന്നതിനുമുള്ള സംവിധാനങ്ങളാണ് ഫെയ്സ്ബുക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മുംബൈയില്‍ പരിമിതമായ ആളുകളില്‍ നടത്തിയ പഠനത്തിന്റെ ഭാഗമായി ഇത്തവണ ഫെയ്സ്ബുക്ക് അപ്ഡേഷന് വരുത്തിയിരിക്കുകയാണ്. ഫെയ്സ്ബുക്കിന്റെ പുതിയ അപ്ഡേഷനില്‍ സ്റ്റോറികള്‍ ആര്‍ക്കൈവ് ചെയ്യാനും വോയ്സ് പോസ്റ്റുകള്‍ ഇടാനുമുള്ള സംവിധാനങ്ങളുണ്ട്. ഇന്ത്യയില്‍ ഇത് കൊണ്ടു വരുന്നതിന് മുമ്പ് ലോകത്തെ 36 രാജ്യങ്ങളില്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഓര്‍മ്മ ചിത്രങ്ങളും പോസ്റ്റുകളും കാത്തുസൂക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും ഫെയ്സ്ബുക്കിലൂടെ സാധിക്കും. എല്ലാതരം ഫോട്ടോകളും വീഡിയോകളും സംരക്ഷിക്കാന്‍ കഴിയും. ഫെയ്സ്ബുക്കിലെ ഫോട്ടോകളും ക്യാമറ പകര്‍ത്തുന്ന ചിത്രങ്ങളും സംരക്ഷിച്ച് നിര്‍ത്താന്‍ ഇതിലൂടെ സാധിക്കും.
ഫോണുകളില്‍ ഇനി ഫോട്ടോകളും വീഡിയോകളും ശേഖരിച്ച് സൂക്ഷിച്ചുവെച്ച് ബുദ്ധിമുട്ടേണ്ട ആവശ്യമില്ല. ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ സൂക്ഷിക്കാവുന്നതാണ്. ലഭ്യതയുടെ അടിസ്ഥാനത്തില്‍ ഫെയ്സ്ബുക്ക് തങ്ങളുടെ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനില്‍ മാത്രമേ ഈ ഓപ്ഷന് അവതരിപ്പിക്കുകയുളളൂ.
ന്യൂസ് ഫീഡുകളില്‍ കാണാന്‍ കഴിയും വിധം വോയ്സ് പോസ്റ്റുകള്‍ ഇടാം. പോസ്റ്റുകള്‍ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. ഉപഭോക്താക്കള്‍ക്ക് ഫെയ്സ്ബുക്കിലൂടെ 20 സെക്കന്റ് നീണ്ട വോയ്സ് പോസ്റ്റുകള്‍ പങ്കിടാന്‍ കഴിയും. ഇപ്പോള്‍ ഇത് ഫെസ്ബുക്ക് ലൈവില്‍ മാത്രമേ ലഭ്യമാവുകയുള്ളൂ ന്യൂസ് ഫീഡിലുള്ള സ്റ്റോറികള്‍ ആര്‍ക്കൈവ് ചെയ്യാനും സാധിക്കും.