സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ ഫെയ്‌സ്ബുക്കുമായി സഹകരിക്കുന്നു

സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ ഫെയ്‌സ്ബുക്കുമായി സഹകരിക്കുന്നു

 

മുംബൈ: സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായവുമായി ഫെയ്‌സ്ബുക്ക് ഇന്ത്യ സഹകരിക്കാനൊരുങ്ങുന്നു. 2020 ഓടെ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ക്കായി 3.1 ബില്ല്യണ്‍ രൂപ മാറ്റി വയ്ക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിപണി പിടിച്ചടക്കണമെങ്കില്‍ സോഷ്യല്‍ മീഡിയകളുടെ പിന്തുണ ഇല്ലാതെ സാധ്യമല്ലെന്ന് മനസിലാക്കിയ അവര്‍ ഫെയ്‌സ്ബുക്കിന്റെ സഹായത്തോടെയാണ് ഇനി വിപണി കീഴടക്കാന്‍ ശ്രമിക്കുക.

ഫെയ്‌സ്ബുക്കിന് വലിയൊരു അവസരം നല്‍കാമെന്ന് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ആഗോളതലത്തില്‍ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയാണ് ഇന്ത്യ. അത് 2020 ആവുന്നതോടെ 1.4 ബില്ല്യണ്‍ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളായി വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

നിലവില്‍ കൂടുതല്‍ ആളുകളും ഓണ്‍ലൈന്‍ മുഖാന്തരമാണ് സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുന്നത്. എന്തുകൊണ്ട് ആളുകള്‍ കടകളില്‍ പോയി വാങ്ങുന്നില്ല എന്നതിനെക്കുറിച്ച് ഈയിടെ ആഗോള ഗവേഷണ സ്ഥാപനമായ കെപിഎംജി പഠനം നടത്തിയിട്ടുണ്ട്. കടകളില്‍ നേരിട്ട് ചെന്ന് വാങ്ങുന്നവരുടെ എണ്ണം 34 ശതമാനം കുറഞ്ഞതായി പഠനത്തില്‍ പറയുന്നു. സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നതില്‍ ഫെയ്ബുക്കിന്റെ സ്വാധീനം വളരെ വലുതാണെന്നും കെപിഎംജി റിപ്പോര്‍ട്ടില്‍ കണ്ടെത്തി. പ്രമുഖ 10 സ്മാര്‍ട്ട്‌ഫോണുകളില്‍ 7 എണ്ണവും ഫെസ്ബുക്ക് വഴി ഉപഭോക്താക്കളെ സ്വാധീനിക്കുമെന്നാണ് കണക്കുകൂട്ടല്‍.

 

Comments

comments

Categories: FK News, Slider, Tech