ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള നഗരമായി ഡല്‍ഹി മാറും

ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള നഗരമായി ഡല്‍ഹി മാറും

ന്യൂഡല്‍ഹി: 2028 ല്‍ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള നഗരമായി ഡല്‍ഹി മാറുമെന്ന് യു.എന്‍ റിപ്പോര്‍ട്ട്. യു.എന്‍ കണക്കുകള്‍ പ്രകാരം 2030 ഓടെ ഏറ്റവും കൂടുതല്‍ നഗരവാസികള്‍ ഉള്‍പ്പടുന്ന നഗരവും ഡല്‍ഹിയാവുമെന്നാണ് റിപ്പോര്‍ട്ട്.

2050 ല്‍ ലോകജനസംഖ്യയിലെ 68 ശതമാനം ജനങ്ങളും നഗരപ്രദേശങ്ങളില്‍ താമസിക്കുമെന്ന് സാമ്പത്തിക, സാമൂഹ്യകാര്യ വകുപ്പിന്റെ (യുഎന്‍ഡിഎഎസ്) ജനസംഖ്യാ വിഭാഗം നടത്തിയ ലോക അര്‍ബനൈസേഷന്‍ 2018 റിവിഷന്‍ വെളിപ്പെടുത്തുന്നു. നിലവില്‍, ലോക ജനസംഖ്യയുടെ 55 ശതമാനം ആളുകളും നഗരപ്രദേശങ്ങളിലാണ് ജീവിക്കുന്നത്. ഭാവിയില്‍ ഏതാനും രാജ്യങ്ങളില്‍ മാത്രം ജനസംഖ്യ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

2018 നും 2050 നും ഇടയ്ക്ക് ലോകജനസംഖ്യയുടെ 35 ശതമാനം വളര്‍ച്ചയാണ് ഇന്ത്യ, ചൈന, നൈജീരിയ എന്നീ രാജ്യങ്ങള്‍ കണക്കാക്കുന്നത്. 2050 ആകുമ്പോഴേക്കും ഇന്ത്യയില്‍ 416 ദശലക്ഷം നഗരവാസികള്‍ ഉണ്ടാവാനാണ് സാധ്യത. ചൈനയില്‍ 255 ദശലക്ഷം, നൈജീരിയ 189 ദശലക്ഷം എന്നിങ്ങനെയായിരിക്കും കണക്കുകള്‍. 37 മില്യണ്‍ ജനസംഖ്യയുള്ള ന്യൂയോര്‍ക്കാണ് തൊട്ടുപിന്നില്‍. ന്യൂയോര്‍ക്ക് 29 ദശലക്ഷം, ഷാന്‍ഹാന്‍ 26 മില്ല്യന്‍, മെക്‌സിക്കോ സിറ്റി 22 ദശലക്ഷം നിവാസികള്‍ എന്നതാണ് കണക്കുകള്‍. കെയ്‌റോ, മുംബൈ, ബെയ്ജിംഗ്, ധാക്ക എന്നിവിടങ്ങളില്‍ 20 ദശലക്ഷം പേരും താമസിക്കും. 2028 ല്‍ ന്യൂഡല്‍ഹിയിലെ ജനസംഖ്യയുടെ വലിപ്പം 37.2 മില്യണ്‍ ആണ്. ടോക്കിയോയുടെ ജനസംഖ്യ 36.8 മില്യണും. ഏറ്റവും കൂടുതല്‍ ജനസംഖ്യ രേഖപ്പെടുത്തുന്നതില്‍ ഭൂരിഭാഗവും വികസ്വര മേഖലകളാണ്. ഇവയില്‍ പലതും ഏഷ്യയിലും ആഫ്രിക്കയിലും സ്ഥിതി ചെയ്യുന്നു.

ഗ്രാമീണ മേഖലയില്‍ നിന്നും നഗരങ്ങളിലേക്കുള്ള കുടിയേറ്റം മൂലം നഗരപ്രദേശങ്ങളില്‍ 2.5 ബില്യണ്‍ ജനങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കപ്പെടും. 1950 ല്‍ 751 മില്ല്യണ്‍ ജനസംഖ്യയില്‍ നിന്നും 2018 ല്‍ 4.2 ബില്യണ്‍ ആയി വര്‍ദ്ധിച്ചു.

 

Comments

comments

Categories: FK News, Slider