സ്തനാര്‍ബുദ രോഗ നിര്‍ണയം ഇനി വേദനയില്ലാതെ

സ്തനാര്‍ബുദ രോഗ നിര്‍ണയം ഇനി വേദനയില്ലാതെ

സ്ത്രീകളില്‍ ഭയമുണ്ടാക്കുന്ന രോഗമാണ് സ്തനാര്‍ബുദം. ഇതിന്റെ രോഗനിര്‍ണയവും വേദനപ്പിക്കുന്നതാണ്. മമ്മോഗ്രാം എന്ന രോഗനിര്‍ണയ രീതിയിലൂടെയാണ് സ്തനാര്‍ബുദം കണ്ടെത്തുന്നത്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി രോഗികള്‍ക്ക് വേദന വരുത്താതെ രോഗം നിര്‍ണയിക്കുന്ന പരിശോധന രീതി കണ്ടെത്തി. 2019 ല്‍ ഇതിന്റെ പരീക്ഷണ പരിശോധന ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

സാധാരണ മമ്മോഗ്രാമുകളിലൂടെയുള്ള രോഗ നിര്‍ണയം രോഗികളില്‍ വേദന ഉണ്ടാക്കുന്നുണ്ട്. പുതിയ രീതി വേദന ഇല്ലാതെ രോഗ നിര്‍ണയം നടത്തുന്നു എന്നതിനോടൊപ്പം റേഡിയേഷനും കുറവാണ്. ഇതിനായുള്ള ഉപകരണം 2021 ഓടെ നിര്‍മ്മാതാക്കളുടെ സഹകരണത്തോടെ വിപണിയിലേക്കും എത്തും. സ്താനാര്‍ബുദം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാതെയുള്ള ഒരു നിര്‍ണയ രീതി അത്യാവശ്യവുമായിരുന്നു.

 

Comments

comments

Categories: FK News, Health, Women