വിറ്റാമിന്‍ ഡി പ്രമേഹം, കാന്‍സര്‍ എന്നിവ തടയുന്നു

വിറ്റാമിന്‍ ഡി പ്രമേഹം, കാന്‍സര്‍ എന്നിവ തടയുന്നു

വിറ്റാമിന്‍ ഡി ബീറ്റ സെല്ലുകളെ സംരക്ഷിച്ച് നിര്‍ത്തുന്നതോടൊപ്പം വര്‍ദ്ധിച്ച് വരുന്ന പ്രമേഹ സാധ്യത കുറയ്ക്കുന്നു. ഒപ്പം കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ തടയുന്നതിനായി ഗവേഷകരും ആരോഗ്യ വിദഗ്ധരും വിറ്റാമിന്‍ ഡി നിര്‍ദ്ദേശിക്കുന്നുണ്ട്.

ശരീരത്തിലെ ഇന്‍സുലിന്‍ ഹോര്‍മണ്‍ ഉത്പാദിപ്പിക്കുന്നതും പുറത്ത് വിടുന്നതും ബീറ്റാ സെല്ലുകളാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് ബീറ്റാ സെല്ലുകളുടെ പ്രവര്‍ത്തനത്തെ ദോഷമായി ബാധിക്കുന്നു. എന്നാല്‍ വിറ്റാമിന്‍ ഡി യുടെ ഉപയോഗം ഗ്ലൂക്കോസിനെ ശരീരത്തില്‍ അപകടകരമായ നിലയിലേക്ക് ഉയര്‍ത്തില്ല. കേടായ ബീറ്റാസെല്ലുകളെ ചികിത്സിക്കാനും വിറ്റാമിന്‍ ഡിയ്ക്ക് സാധ്യമാണ്. ബീറ്റാസെല്ലുകളുടെ നിലനില്‍പ്പ് മെച്ചപ്പെടുത്താന്‍ വിറ്റാമിന്‍ ഡി ആത്യാവശ്യമാണ്. അര്‍ബുദം ഉള്‍പ്പടെയുള്ള രോഗങ്ങളുടെ ചികിത്സയ്ക്ക് ഒരു പരിഹാരമായി മാറുകയാണ് വിറ്റാമിന്‍ ഡി.

സെല്ലുകളെ സ്‌ട്രെസ് ചെയ്ത അവസ്ഥകളില്‍ നിന്നും രക്ഷിക്കാനും ഈ വിറ്റാമിനുകള്‍ക്ക് സാധ്യമാണെന്ന് ഗവേഷകര്‍ പറയുന്നു.

Comments

comments

Categories: Health