ട്വന്റി 20 സ്റ്റാളില്‍ പഠനോപകരണ വിതരണം തുടങ്ങി

ട്വന്റി 20 സ്റ്റാളില്‍ പഠനോപകരണ വിതരണം തുടങ്ങി

ട്വന്റി20 കാര്‍ഡുടമകള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാക്കിയിരിക്കുന്നതെന്ന് ഭാരവാഹികള്‍

കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചയത്തില്‍ ട്വന്റി20 യുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പഠനോപകരണ വിതരണം ആരംഭിച്ചു.സ്‌കൂബി ഡേ ബാഗുകള്‍, പോപ്പി കുടകള്‍, റെയിന്‍ കോട്ടുകള്‍, നോട്ട് പുസ്തകങ്ങള്‍ എന്നിവ കമ്പനി വിലയുടെ പകുതി വിലയ്ക്കാണ് താമരച്ചാലിലെ ട്വന്റി20 ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റില്‍ നിന്നും വിതരണം ചെയ്യുന്നത്.

റെയിന്‍ കോട്ടുകളും കുടകളും വിദ്യാര്‍ഥികളെ കൂടാതെ മുതിര്‍ന്നവര്‍ക്കും 50 ശതമാനം വിലക്കുറവില്‍ ലഭിക്കും. അടുത്ത മാസം 4 വരെ നടക്കുന്ന വിപണന മേളയില്‍ ട്വന്റി20 കാര്‍ഡുടമകള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാക്കിയിരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

വിതരണോദ്ഘാടനം ട്വന്റി20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് നിര്‍വഹിച്ചു. ട്വന്റി20 ചെയര്‍മാന്‍ ബോബി എം ജേക്കബ്, എക്‌സിക്യൂട്ടിവ് കമ്മറ്റിയംഗങ്ങളായ അഗസ്റ്റിന്‍ ആന്റണി, വി എസ് കുഞ്ഞുമുഹമ്മദ്, പിപി സനകന്‍, എന്‍ കെ വിജയന്‍ പഞ്ചായത്തംഗങ്ങളായ പ്രസീല എല്‍ദോ, അഡ്വ. വിനോദ്, എം പി സുരേഷ് എന്നിവര്‍ പങ്കെടുത്തു.

Comments

comments

Categories: More