ജയപ്രകാശ് അസോസിയേറ്റ്‌സ് 1,000 കോടി രൂപ അടയ്ക്കണം; സുപ്രീംകോടതി

ജയപ്രകാശ് അസോസിയേറ്റ്‌സ് 1,000 കോടി രൂപ അടയ്ക്കണം; സുപ്രീംകോടതി

 

ന്യൂഡെല്‍ഹി: പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ജയപ്രകാശ് അസോസിയേറ്റ്‌സ് ലിമിറ്റഡ് 1,000 കോടി രൂപ അധികം ജാമ്യതുക നല്‍കണമെന്ന് സുപ്രീംകോടതി. ജൂണ്‍ 15 ന് മുമ്പായി തുക നല്‍കണം. ജയപ്രകാശ് അസോസിയേറ്റ്‌സ് തുക തിരിച്ചു നല്‍കാനുള്ള ഉപഭോക്താക്കള്‍ക്ക് ഉടന്‍ തിരിച്ചുനല്‍കുമെന്നും സുപ്രീംകോടതി അറിയിച്ചു. തുക അടക്കുകയാണെങ്കില്‍ ജെപി ഇന്‍ഫ്രാടെക് ലിമിറ്റഡിനെതിരെയുള്ള നടപടികള്‍ സ്റ്റേ ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറിയിച്ചു.

നേരത്തെ 2,000 കോടി രൂപ ജാമ്യ തുക നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതില്‍ 750 കോടി രൂപ കമ്പനി അടച്ചിട്ടുണ്ട്. തുക അടക്കുന്നതില്‍ എന്തെങ്കിലും വീഴ്ച വരുത്തിയാല്‍ പാപ്പരായി പ്രഖ്യാപിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കോടതി അറിയിച്ചു.

ചീഫ് ജസ്റ്റിസിനു പുറമെ എ എം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നീ ജഡ്ജിമാരും ബെഞ്ചില്‍ ഉള്‍പ്പെട്ടിരുന്നു.

Comments

comments

Categories: FK News