ഭക്ഷണക്രമത്തിലൂടെ പ്രായം കുറയ്ക്കാം

ഭക്ഷണക്രമത്തിലൂടെ പ്രായം കുറയ്ക്കാം

നമ്മളില്‍ പ്രായം കുറയ്ക്കുന്നതിനും കൂട്ടുന്നതിനും ഭക്ഷണങ്ങള്‍ക്ക് വലിയ പങ്കാണുള്ളത്. ആരോഗ്യകരമായ ഭക്ഷണത്തിലൂടെ ചെറുപ്പം നിലനിര്‍ത്താന്‍ സാധിക്കുമെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ പറയുന്നു. ശരിയായ ഭക്ഷണക്രമത്തിന് അവര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.

 • വിറ്റാമിനുകളായ റൈബോഫ്‌ളേവിന്‍, നിയാസിന്‍, സിയനോകോബമലിന്‍ എന്നിവ കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ കഴിക്കുക. ഇത് ചര്‍മ്മത്തിലെ വീക്കം ഇല്ലാതാക്കുന്നു.
 • ശരീരത്തില്‍ നിന്നും വിഷവസ്തുക്കളെ നീക്കം ചെയ്യാനായി നന്നായി വെള്ളം കുടിക്കുക.
 • കാര്‍ബോഹൈഡ്രേറ്റിന്റെ ഉപയോഗം കുറയ്ക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.
 • വറുത്തത് പൊരിച്ചത് പോലുള്ളവ ഒഴിവാക്കി പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, പ്രോട്ടീന്‍ അടങ്ങിയ ആഹാരങ്ങള്‍ ശീലമാക്കുക.
 • ബ്രോക്കോളി, ചീര, തക്കാളി, തണ്ണിമത്തന്‍, ഗ്രേപ്പ് ഫ്രൂട്ട്, ഓട്‌സ് എന്നിവ കഴിക്കുക.
 • ശരീരത്തിലെ ചുളിവുകള്‍ തടയുന്നതിന് കാരറ്റ് പോലുള്ളവ കഴിക്കുക.
 • വിറ്റാമിന്‍ ഇ അടങ്ങിയ ബദാം, വാല്‍നട്ട് എന്നിവ കഴിക്കുക.
 • ശക്തമായ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയതുകാണ്ട് ഗ്രീന്‍ ടീ ശീലമാക്കുക. ചര്‍മ്മ സംരക്ഷണത്തിന് നല്ലതാണ്.
 • തൈര് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഒപ്പം ചര്‍മ്മത്തില്‍ ഉപയോഗിക്കുന്നതും നല്ലതാണ്.
 • തേന്‍ ഉപയോഗം ചര്‍മ്മ സംരക്ഷണത്തിന് ഏറെ ഗുണം ചെയ്യും.
 • ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ വസ്തുക്കളുടെ ഉപയോഗം ശരീരത്തെ അകാല വാര്‍ദ്ധക്യത്തില്‍ നിന്നും സംരക്ഷിക്കുന്നു.

Comments

comments

Categories: Health