ഓണ്‍ലൈന്‍ സൈറ്റായ ക്വിക്കര്‍ സാമ്പത്തിക വിദഗ്ദനെ നിയമിക്കുന്നു

ഓണ്‍ലൈന്‍ സൈറ്റായ ക്വിക്കര്‍ സാമ്പത്തിക വിദഗ്ദനെ നിയമിക്കുന്നു

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വില്‍പ്പനയുടെ പ്രമുഖ പ്ലാറ്റ്‌ഫോമായ ക്വിക്കര്‍ സാമ്പത്തിക വിദഗ്ദനെ നിയമിക്കുന്നു. ആദ്യമായിട്ടാണ് ഇത്തരമൊരു തസ്തികയിലേക്ക് നിയമനം നടക്കുന്നത്. രാഹുല്‍ തിവാരിയാണ് പുതിയതായി നിയമിക്കപ്പെട്ടിട്ടുള്ളത്.

ഈ നിയമനത്തിനു മുമ്പേ കമ്പനിയുടെ ബംഗളൂരുവിലുള്ള ഫിനാന്‍ഷ്യല്‍ വൈസ് പ്രസിഡന്റ് രാജേഷ് വാര്യരായിരുന്നു ഏറ്റവും വലിയ പദവി അലങ്കരിച്ചിരുന്നത്. ബാങ്ക് ഓഫ് അമേരിക്കയിലും റോയല്‍ ബാങ്ക് ഓഫ് കാനഡയിലും തിവാരി മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രണായ് ചുലറ്റും ജിബി തോമസും ചേര്‍ന്ന് 2008 ലാണ് ക്വിക്കര്‍ ആരംഭിച്ചത്. 350 മില്ല്യണ്‍ ഡോളറാണ് ഈ ചുരുങ്ങിയ കാലം കൊണ്ട് കമ്പനി നേടിയെടുത്തത്. ഇന്ത്യയില്‍ ഏറ്റവും അധികം വരുമാനം ഉണ്ടാക്കുന്ന രണ്ടാമത്തെ കമ്പനിയായി ക്വിക്കര്‍ മാറിക്കഴിഞ്ഞു. 2016-17 കാലഘട്ടത്തില്‍ മാത്രം 55 ശതമാനത്തിന്റെ അധിക വര്‍ദ്ധനയുണ്ടായി്. 2015-16 കാലയളവില്‍ 41.24 കോടി ലാഭം കൊയ്തപ്പോള്‍ കഴിഞ്ഞ വര്‍ഷമായപ്പോഴേക്കും അത് 63.7 കോടിയായി ഉയര്‍ന്നു. റിയല്‍ എസ്റ്റേറ്റ്, ഓട്ടോമൊബൈല്‍ സേവനങ്ങള്‍ ആരംഭിച്ചു കൊണ്ട് കമ്പനിയുടെ പദ്ധതികള്‍ കൂടുതല്‍ വ്യാപിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഡിസംബര്‍ മാസത്തില്‍ എച്ച്ഡിഎഫ്‌സി യുടെ സ്റ്റോക്കുകള്‍ വാങ്ങുന്നതിനും ധാരണയായി. ഒഎല്‍എക്‌സാണ് നിലവില്‍ ക്വിക്കറിന്റെ എതിരാളി.

Comments

comments

Categories: Business & Economy
Tags: economy, quicker