ഓഹരിവിപണി കുത്തനെ ഇടിഞ്ഞു

ഓഹരിവിപണി കുത്തനെ ഇടിഞ്ഞു

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ കുതിച്ച കയറിയ ഓഹരി വിപണി കുത്തനെ ഇടിഞ്ഞു. ബുധനാഴ്ച രാവിലത്തെ് വ്യാപാരം അവസാനിച്ചപ്പോള്‍ സെന്‍സെക്‌സും നിഫ്റ്റിയും 0.70 ശതമാനമായി കുറഞ്ഞു.

90 പോയിന്റ് ഇടിഞ്ഞ ബിഎസ്ഇ സൂചിക 200 ന് മുകളില്‍ വ്യാപാരം അവസാനിപ്പിച്ചു. രാവിലെ 9.40 ന് നടന്ന വ്യാപാരത്തില്‍ സെന്‍സെക്‌സ് 249.38 പോയിന്റ് നഷ്ടത്തില്‍ 35,294.56 എന്ന നിലയിലേക്കുയര്‍ന്നു. എന്‍എസ്ഇ നിഫ്റ്റിയും 10,700 എന്ന നിലയിലേക്ക് താഴ്ന്നു. ചൊവ്വാഴ്ച്ച രാവിലെ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബിജെപി വിജയത്തില്‍ കുതിച്ചു കയറിയ വിപണി ഉച്ചയ്ക്ക് ശേഷമാണ് തകര്‍ന്നടിഞ്ഞത്. കര്‍ണാടകയില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപവത്കരിക്കാനായി കോണ്‍ഗ്രസ്- ജെഡി (എസ്) സഖ്യം മുന്നോട്ട് വന്നതോടെയാണ് വിപണിക്ക് തിരിച്ചടിയായത്. ഇത് 500 പോയിന്റില്‍ വ്യാപാരം അവസാനിപ്പിക്കാന്‍ ഇടയാക്കി. ബുധനാഴ്ച രാവിലെ് വിപണി വ്യാപാരം അവസാനിപ്പിച്ച സമയത്ത് നിഫ്റ്റി പിഎസ്യു ബാങ്ക് മൂന്നു ശതമാനത്തിലധികം നഷ്ടം നേരിട്ടു.

 

Comments

comments

Categories: Business & Economy, Slider