ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതി ഗുണം ചെയ്യില്ല; നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ നിന്നും ലാഭം കൊയ്യാം

ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതി ഗുണം ചെയ്യില്ല; നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ നിന്നും ലാഭം കൊയ്യാം

ഏഷ്യയിലെ നിരവധി പ്രമുഖ സംരംഭകര്‍ക്കുള്ള വലിയൊരു അവസരമാണ് ഇന്ത്യ തുറന്നുകൊടുക്കുന്നത്. നിരവധി പദ്ധതികള്‍ ഇന്ത്യയില്‍ ആരംഭിക്കുമ്പോള്‍ നിക്ഷേപകര്‍ക്ക് ലാഭം കൊയ്യാനുള്ള അവസരം ഇന്ത്യ ഒരുക്കി കൊടുക്കാറുണ്ട്. വികസന പദ്ധതികളിലാണ് ഒട്ടുമിക്ക കമ്പനികളും ഫണ്ടുകള്‍ നിക്ഷേപിക്കാറുള്ളത്. എന്നാല്‍ ചൈനയുടെ ഭീമന്‍ പദ്ധതിയായ ബെല്‍റ്റ് ആന്‍ഡ് റോഡ് നിക്ഷേപകര്‍ക്ക് യാതൊരു തരത്തിലുമുള്ള ഗുണം ചെയ്യില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയെയും നേപ്പാളിനെയും ചൈനയെയും ബന്ധിപ്പിക്കുന്ന വലിയ സാമ്പത്തിക ഇടനാഴിയാണ് ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതി.

ഇന്ത്യ എന്തുകൊണ്ടും മികച്ച വിപണിയാണെന്ന് മാക്വയറി ഗ്രൂപ്പ് അവകാശപ്പെടുന്നു. ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ച നിക്ഷേപകര്‍ക്ക് വലിയ തോതില്‍ സഹായകമാകുന്നുണ്ടെന്നാണ് മാക്വയറി ഗ്രൂപ്പ് സഹതലവന്‍ ഫ്രാങ്ക് ക്വോക്ക്

പറയുന്നത്. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ നിക്ഷേപിച്ചാല്‍ മുതല്‍മുടക്ക് തിരിച്ചുപിടിക്കാന്‍ സാധിച്ചെന്നു വരില്ല. കാരണം പദ്ധതി മുന്നോട്ടു പോകുന്നത് ഭൂ,രാഷ്ട്രീയ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിഡ്‌നിയില്‍ ബ്ലൂംബെര്‍ഗ് ഇന്‍വെസ്റ്റ് ഓസ്‌ട്രെലിയ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിമാലയം വഴി ഇന്ത്യ-നേപ്പാള്‍-ചൈന സാമ്പത്തിക ഇടനാഴി നിര്‍മിക്കാനാണ് ചൈനയുടെ പദ്ധതി. ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനോടൊപ്പം മൂന്ന് രാജ്യങ്ങള്‍ക്കും സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ പദ്ധതി കൊണ്ട് കഴിയുമെന്നാണ് അധികൃതര്‍ വിശ്വസിക്കുന്നത്. ദേശീയപാതകളും, റെയില്‍വെ, വിമാനത്താവളം, തുറമുഖങ്ങള്‍ എന്നിവ ബന്ധിപ്പിക്കുന്ന പദ്ധതിയുടെ കരാറില്‍ നേപ്പാളും ചൈനയും ഒപ്പുവെച്ചിരുന്നു.

 

 

 

Comments

comments

Categories: FK News, Slider, Top Stories