ഐപിഎല്ലില്‍ കൊല്‍ക്കത്തയ്ക്കു ജയം

ഐപിഎല്ലില്‍ കൊല്‍ക്കത്തയ്ക്കു ജയം

കൊല്‍ക്കത്ത: രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള ഐപിഎല്‍ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആറു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഉയര്‍ത്തിയ 143 റണ്‍സ് വിജയലക്ഷ്യം നാലു വിക്കറ്റ് നഷ്ടത്തില്‍ 12 പന്തുകള്‍ ബാക്കി നില്‍ക്കെ കൊല്‍ക്കത്ത മറികടന്നു.

ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്കിന്റെയും ഓപ്പണര്‍ ക്രിസ് ലിന്നിന്റെയും പ്രകടനമാണ് കൊല്‍ക്കത്തയ്ക്കു തുണയായത്. 31 പന്തുകളില്‍ നിന്ന് 41 റണ്‍സുമായി ദിനേഷ് കാര്‍ത്തിക് കൊല്‍ക്കത്തയെ വിജയത്തിലേക്കു നയിച്ചു. രാജസ്ഥാനു വേണ്ടി ബെന്‍ സ്റ്റോക്‌സ് മൂന്നു വിക്കറ്റും ഇഷ് സോധി ഒരു വിക്കറ്റും നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 19 ഓവറില്‍ 142 റണ്‍സെടുത്തു പുറത്തായിരുന്നു. 22 പന്തില്‍ 39 റണ്‍സെടുത്ത ജോസ് ബട്‌ലറാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍.

Comments

comments

Categories: Sports