ഗോവയില്‍ നിന്നും കൊച്ചിയിലേക്ക് പുതിയ വിമാന സര്‍വ്വീസ്

ഗോവയില്‍ നിന്നും കൊച്ചിയിലേക്ക് പുതിയ വിമാന സര്‍വ്വീസ്

കൊച്ചി: അടുത്ത മാസത്തോടെ ഗോവയില്‍ നിന്നും കൊച്ചിയിലേക്ക് പുതിയ വിമാന സര്‍വ്വീസ് ആരംഭിക്കുമെന്ന് ഇന്റിഗോ. ജൂണ്‍ 8 ന് പുതിയ സര്‍വ്വീസിന് തുടക്കമിടും. ദക്ഷിണേന്ത്യയിലും സ്ഥാനമുറപ്പിക്കാനാണ് ഇന്റിഗോ ഫ്‌ളൈറ്റിന്റെ നീക്കം.

ഹൂബ്ലി- ചെന്നൈ, ഹൂബ്ലി-ബംഗളൂരു, ഹൂബ്ലി- അഹമ്മദാബാദ് എന്നിങ്ങനെ 3 സര്‍വ്വീസുകള്‍ക്കൂടി ഇതോടൊപ്പം ആരംഭിക്കുന്നുണ്ട്. ഇതോടെ ഇന്റിഗോ ഫ്‌ളൈറ്റിന് ഇന്റര്‍നാഷണല്‍ സര്‍വ്വീസുകളടക്കം 50 സര്‍വ്വീസുകളാവും. തിരുച്ചിയാണ് കമ്പനിയുടെ അടുത്ത ലക്ഷ്യം. കൊച്ചി- ബംഗളൂരു ഫ്‌ളൈറ്റും ജൂണ്‍ 1 ന് തന്നെ ആരംഭിക്കാന്‍ സാധ്യതയുണ്ട്.

Comments

comments

Categories: FK News