പ്രവാസികള്‍ കുറയുന്നു; മലയാളികളെ ആകര്‍ഷിച്ച് ആഫ്രിക്ക

പ്രവാസികള്‍ കുറയുന്നു; മലയാളികളെ ആകര്‍ഷിച്ച് ആഫ്രിക്ക

തിരുവനന്തപുരം: കേരളത്തില്‍ നിന്നും ഗള്‍ഫ് നാടുകളിലേക്ക് ജോലി തേടി പോകുന്നവര്‍ ഏറെയാണ്. പ്രവാസികളുടെ പണം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ മെച്ചപ്പെടുത്തി. എന്നാല്‍ ഈയടുത്ത കാലങ്ങളില്‍ കേരളത്തില്‍ നിന്നും വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ആസൂത്രണ ബോര്‍ഡും സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസും(സിഡിഎസ്) നടത്തിയ പഠനത്തിലാണ് അന്യരാജ്യങ്ങളിലേക്ക് കുടിയേറിപ്പാര്‍ക്കാന്‍ കേരളീയര്‍ക്ക് താത്പര്യം കുറഞ്ഞുവരുന്നതായി കണ്ടെത്തിയിരിക്കുന്നത്.

‘കുടിയേറ്റവും കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയും’ എന്ന പേരില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഗള്‍ഫ് നാടുകളിലേക്കുള്ള കുടിയേറ്റം കുറഞ്ഞെങ്കിലും ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കേരളീയരെ ആകര്‍ഷിക്കുന്നതായാണ് പഠനത്തിലെ പുതിയ കണ്ടെത്തല്‍.

ആഫ്രിക്ക മലയാളികളുടെ മറ്റൊരു ഗള്‍ഫായി മാറുന്നുവെന്ന് കരുതരുത് മറിച്ച് നിരവധി അവസരങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലുണ്ട്, അതിനാല്‍ കുടിയേറിപ്പാര്‍ക്കുന്ന മലയാളികളുടെ എണ്ണത്തിലും വര്‍ധനവുണ്ടാകുന്നുവെന്ന് ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി പ്രോഗ്രാമിന്റെ ദുരന്തനിവാരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി പറയുന്നു. നൈജീരിയ, ഐവറി കോസ്റ്റ്, കെനിയ, സുഡാന്‍, റുവാണ്ട എന്നീ രാജ്യങ്ങള്‍ വികസനത്തിന്റെ പാതയിലാണ്. ആഫ്രിക്കന്‍ കമ്പനികളില്‍ നിക്ഷേപിക്കാനും അവിടുത്തെ ആരോഗ്യ, കാര്‍ഷിക, വിദ്യാഭ്യാസ മേഖലകളില്‍ അവസരങ്ങളുണ്ടാക്കാനും മലയാളികള്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഠനത്തിലെ കണക്കുകള്‍ പ്രകാരം 2013 ല്‍ 2.4 മില്യണ്‍ പ്രവാസികളായിരുന്നു ഉണ്ടായിരുന്നത്. അത് 2016 ആ

യപ്പോഴേക്കും 2.2 മില്യണായി കുറഞ്ഞു. ജനസംഖ്യയില്‍ വന്ന കുറവാണ് കുടിയേറ്റം കുറയുന്നതിന് കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ചില രാജ്യങ്ങളിലെ കുടിയേറ്റ നിയമവും സ്വദേശിവല്‍ക്കരണവും കുടിയേറ്റ മലയാളികളുടെ എണ്ണം കുറയുന്നതിന് കാരണമാകുന്നതായി പഠനം വ്യക്തമാക്കുന്നു.

 

 

 

 

 

Comments

comments