കര്‍ണാടക തെരഞ്ഞെടുപ്പ്: ഇന്ത്യയിലെ ആദ്യ വാട്‌സ് ആപ്പ് തെരഞ്ഞെടുപ്പ്

കര്‍ണാടക തെരഞ്ഞെടുപ്പ്: ഇന്ത്യയിലെ ആദ്യ വാട്‌സ് ആപ്പ് തെരഞ്ഞെടുപ്പ്

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനും മാറ്റിമറിക്കാനും സാധിക്കുമെന്ന നിലയിലേക്ക് എത്തിയിരിക്കുന്നു. സമീപകാലത്ത് ഇന്ത്യയില്‍ നടന്ന ഒട്ടുമിക്ക നിയമസഭാ തെരഞ്ഞെടുപ്പുകളിലും നവമാധ്യമങ്ങളെ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ മുഖ്യപാര്‍ട്ടികളായ ബിജെപിയും കോണ്‍ഗ്രസും ശ്രമിച്ചിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണമെന്നാല്‍ വീറും വാശിയും നിറഞ്ഞു നില്‍ക്കുന്ന ചര്‍ച്ചകളും, റാലികളും ഉള്‍പ്പെട്ടതാണ്. തിരക്കേറിയ കവലകളില്‍ അരങ്ങേറുന്ന യോഗങ്ങളെയും ചര്‍ച്ചകളെയും ആവേശഭരിതമാക്കാന്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെത്തുന്നതും പതിവാണ്. പ്രചാരണത്തിനുള്ള തന്ത്രം മെനയാന്‍ പാര്‍ട്ടി ഓഫീസുകളെ സജ്ജമാക്കുന്നത് പതിവ് കാഴ്ചയാണ്. എന്നാല്‍ ഈ രീതികളൊക്കെ ഇനി മറക്കാം. സാങ്കേതികവിദ്യ സമസ്ഥ മേഖലയിലും മുന്നേറുന്ന ഈ കാലഘട്ടത്തില്‍ പഴഞ്ചന്‍ രീതിയിലുള്ള ചര്‍ച്ചകള്‍ക്കും റാലികള്‍ക്കും ഇനി പ്രസക്തിയില്ല. നവമാധ്യമങ്ങള്‍ക്കു വഴിമാറുകയാണ് അവയെല്ലാം. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നത് ഇന്നു സാദാ പാര്‍ട്ടി ഓഫീസുകളല്ല, പകരം സൈബര്‍ വാര്‍ റൂമുകളാണ്. ഇത് നിയന്ത്രിക്കാന്‍ പ്രമുഖ പാര്‍ട്ടികള്‍ സൈബര്‍ പടയാളികളെ ട്വിറ്ററിലും, ഫേസ്ബുക്കിലും, വാട്‌സ് ആപ്പിലും പരിശീലനം നല്‍കി നിയമിച്ചിരിക്കുന്നു.

ഇന്ന് ഇന്ത്യയെ പോലുള്ള വികസ്വര രാജ്യങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട് നവമാധ്യമങ്ങള്‍. നവമാധ്യമങ്ങളെന്നു പറയുമ്പോള്‍ നമ്മളുടെ മനസില്‍ ആദ്യമെത്തുക ഫേസ്ബുക്കും, ട്വിറ്ററുമാണ്. എന്നാല്‍ അവയ്ക്കു പുറമേ വാട്‌സ് ആപ്പ് പോലുള്ളവയുമുണ്ട്. വാട്‌സ് ആപ്പ് ആണ് ഏറ്റവും പുതിയ താരമെന്നു കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ബോദ്ധ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

കോള്‍ ചെയ്യാനും, ചാറ്റ് ചെയ്യാനും, വിവരങ്ങള്‍ പങ്കുവയ്ക്കാനും ദശലക്ഷക്കണക്കിനു പേര്‍ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നത് നമ്മള്‍ക്ക് അറിയാം. കര്‍ണാടകയില്‍ ഈ മാസം 12നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ 49 ദശലക്ഷത്തോളം വരുന്ന വോട്ടര്‍മാര്‍ക്കു സന്ദേശങ്ങള്‍ അയയ്ക്കാനും, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വിതരണം ചെയ്യാനും ഉപയോഗിച്ചതു വാട്‌സ് ആപ്പ് ആയിരുന്നു. മറ്റ് ആപ്പുകളും, നവമാധ്യമങ്ങളും സജീവമായി ഉണ്ടായിരുന്നിട്ടു പോലും വാട്‌സ് ആപ്പിനെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ആശ്രയിച്ചത്. പ്രധാന രാഷ്ട്രീയ പാര്‍ട്ടികളായ ബിജെപിയും കോണ്‍ഗ്രസും ഏകദേശം 50,000-ത്തോളം വാട്്‌സ് ആപ്പ് ഗ്രൂപ്പുകളാണു തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാനായി രൂപീകരിച്ചത്. ബിജെപി ഏകദേശം 23,000 വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ഓരോ ഗ്രൂപ്പിലും 80-100 അംഗങ്ങളെ വീതം ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതില്‍നിന്നും വ്യക്തമാകുന്നത് ഡിജിറ്റില്‍ ക്യാംപെയ്‌നിംഗിലെ ഏറ്റവും പ്രധാനപ്പെട്ട ടൂള്‍ അഥവാ ഉപകരണമായിരിക്കുകയാണ് വാട്‌സ് ആപ്പ് എന്നതാണ്.

2014 ല്‍ വാട്‌സ് ആപ്പിനെ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് 19 ബില്യന്‍ ഡോളറിന് സ്വന്തമാക്കിയപ്പോള്‍, ലോകം ആശ്ചര്യത്തോടെയാണ് ഇടപാടിനെ നോക്കി കണ്ടത്. പക്ഷേ, സുക്കര്‍ബെര്‍ഗിന്റെ തീരുമാനം ഒരിക്കലും തെറ്റായിരുന്നില്ല. ഇന്ന് ലോകത്ത് ഫേസ്ബുക്കിനെക്കാളധികം വ്യാപരിക്കാനുള്ള ശക്തി വാട്‌സ് ആപ്പിനുണ്ടെന്നു തെളിയിച്ചിരിക്കുന്നു. ഇന്ത്യ, ബ്രസീല്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ പ്രതിദിനം 60 ദശലക്ഷം സന്ദേശങ്ങള്‍ വാട്‌സ് ആപ്പ് ഉപയോഗിച്ച് അയയ്ക്കുന്നതായിട്ടാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷം യുപിയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൈവരിച്ച വിജയമാണു ബിജെപിയെ കര്‍ണാടകയില്‍ നവമാധ്യമങ്ങളെ ഉപയോഗപ്പെടുത്താന്‍ പ്രേരിപ്പിച്ച പ്രധാനഘടകമെന്നു പാര്‍ട്ടി വൃത്തങ്ങള്‍ തന്നെ അറിയിക്കുകയുണ്ടായി. കര്‍ണാടകയിലെ 224 നിയമസഭാ മണ്ഡലങ്ങളിലും ബിജെപിയുടെ ഐടി മീഡിയ സെല്‍ സജീവമാക്കുവാന്‍ വേണ്ടി വൊളന്റിയര്‍മാരെ പ്രത്യേകം പരിശീലിപ്പിക്കുകയുണ്ടായി.

2014 ല്‍ വാട്‌സ് ആപ്പിനെ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് 19 ബില്യന്‍ ഡോളറിന് സ്വന്തമാക്കിയപ്പോള്‍, ലോകം ആശ്ചര്യത്തോടെയാണ് ഇടപാടിനെ നോക്കി കണ്ടത്. പക്ഷേ, സുക്കര്‍ബെര്‍ഗിന്റെ തീരുമാനം ഒരിക്കലും തെറ്റായിരുന്നില്ല.

ഇന്ന് ലോകത്ത് ഫേസ്ബുക്കിനെക്കാളധികം വ്യാപരിക്കാനുള്ള ശക്തി വാട്‌സ് ആപ്പിനുണ്ടെന്നു തെളിയിച്ചിരിക്കുന്നു. ഇന്ത്യ, ബ്രസീല്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ പ്രതിദിനം 60 ദശലക്ഷം സന്ദേശങ്ങള്‍ വാട്‌സ് ആപ്പ് ഉപയോഗിച്ച് അയയ്ക്കുന്നതായിട്ടാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. വാട്‌സ് ആപ്പിന്റെ ഉപയോഗം അനുദിനം വര്‍ധിച്ചു വരികയാണെന്നതിനുള്ള തെളിവാണിത്. ബ്രസീല്‍, മെക്‌സിക്കോ പോലുള്ള രാജ്യങ്ങളില്‍ സന്ദേശം അയയ്ക്കാനും കോള്‍ ചെയ്യാനും മാത്രമല്ല. ബിസിനസ് ആവശ്യങ്ങള്‍ക്കും വാട്‌സ് ആപ്പ് ഉപയോഗിക്കുന്നു. ഡോക്ടര്‍മാര്‍ മുതല്‍ മുടിവെട്ടുകാര്‍ വരെയുള്ളവര്‍ അവരുടെ കക്ഷികളുമായി ആശയവിനിമയം നടത്താന്‍ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നുണ്ട് അവിടെ.

ഇന്ന് ഇന്ത്യയെ പോലുള്ള വികസ്വര രാജ്യങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട് നവമാധ്യമങ്ങള്‍. നവമാധ്യമങ്ങളെന്നു പറയുമ്പോള്‍ നമ്മളുടെ മനസില്‍ ആദ്യമെത്തുക ഫേസ്ബുക്കും, ട്വിറ്ററുമാണ്. എന്നാല്‍ അവയ്ക്കു പുറമേ വാട്‌സ് ആപ്പ് പോലുള്ളവയുമുണ്ട്. വാട്‌സ് ആപ്പ് ആണ് ഏറ്റവും പുതിയ താരമെന്നു കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ബോദ്ധ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

ഫേസ്ബുക്കിനെയും ഇന്‍സ്റ്റാഗ്രാമിനെയും അപേക്ഷിച്ച് വാട്‌സ് ആപ്പില്‍ സന്ദേശങ്ങള്‍ക്കു കുറച്ചുകൂടി സ്വകാര്യത ലഭിക്കുമെന്നതാണ് പ്രത്യേകത. ഫേസ്ബുക്കിലെയും ഇന്‍സ്റ്റാഗ്രാമിലെയും പ്രവര്‍ത്തനങ്ങള്‍ എല്ലാവര്‍ക്കും ദൃശ്യമാകും വിധത്തിലുള്ളതാണ്. എന്നാല്‍ വാട്‌സ് ആപ്പില്‍ സന്ദേശങ്ങള്‍ക്കു സ്വകാര്യത ലഭിക്കുന്നുണ്ട്. കാരണം വാട്‌സ് ആപ്പ് എന്നത് പേഴ്‌സണ്‍-ടു-പേഴ്‌സണ്‍ കമ്മ്യൂണിക്കേഷന്‍ ടൂളാണ്. അതേസമയം വാട്‌സ് ആപ്പിനു ചില പോരായ്മകളുമുണ്ട്. ഒരിക്കല്‍ സന്ദേശം ഫോര്‍വേഡ് ചെയ്തു കഴിഞ്ഞാല്‍, സന്ദേശമയച്ച വ്യക്തിക്ക് (sender) അതിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെടുമെന്നതാണ്. ഇന്ത്യ, വാട്‌സ് ആപ്പിന്റെ ഏറ്റവും വലിയ വിപണിയാണ്. 200 ദശലക്ഷത്തിലധികം പേര്‍ ഇന്ത്യയില്‍ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണു കണക്കുകള്‍ പറയുന്നത്. ഇന്ത്യയില്‍ 2018-ല്‍ വാട്‌സ് ആപ്പിലൂടെ പുതുവര്‍ഷ ആശംസ അറിയിച്ചു കൊണ്ടു സന്ദേശം അയച്ചവര്‍ 20 ബില്യനായിരുന്നു.

നാല് വര്‍ഷങ്ങള്‍ക്കു മുമ്പ് 2014-ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ അധികാരത്തിലേറാന്‍ സഹായിച്ചത്, ഡിജിറ്റല്‍ ടൂള്‍ എന്ന നിലയില്‍ ഫേസ്ബുക്ക് ആയിരുന്നു. എന്നാല്‍ ഫേസ്ബുക്ക് സമീപകാലത്തു വലിയ വിവാദച്ചുഴിയില്‍ അകപ്പെട്ടതോടെ പലരും ഫേസ്ബുക്കിന്റെ വിശ്വാസ്യതയില്‍ ഇടിവ് സംഭവിച്ചു. ഇതു തിരിച്ചറിഞ്ഞു കൊണ്ടാണു വാട്‌സ് ആപ്പിലേക്ക് ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

Comments

comments

Categories: FK Special, Slider