കാഫ് പുതിയ കിച്ചണ്‍ സിങ്ക് ശ്രേണി അവതരിപ്പിച്ചു

കാഫ് പുതിയ കിച്ചണ്‍ സിങ്ക് ശ്രേണി അവതരിപ്പിച്ചു

4990 രൂപ മുതല്‍ 41,990 രൂപ വരെയുള്ള നിരക്കുകളിലാണ്‌ ഇവ ലഭ്യമാകുക

കൊച്ചി: പ്രീമിയം കിച്ചണ്‍ അപ്ലയന്‍സസ് ബ്രാന്‍ഡായ കാഫ് സിങ്കുകളുടെ പുതിയ ശ്രേണി അവതരിപ്പിച്ചു. അത്യാധുനിക അടുക്കളകളുടെ സൗന്ദര്യ സങ്കല്‍പ്പത്തിന് മികവേറും വിധം കൈകാര്യം ചെയ്യാന്‍ കൂടുതല്‍ സൗകര്യമുള്ളതും ശുചിത്വത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മേന്മമയുള്ളതുമായ പ്രീമിയം സിങ്കുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഉന്നത നിലവാരമുള്ള 304 ഗ്രേഡ് സ്റ്റെയിന്‍ലെസ് സ്റ്റീലില്‍ നിര്‍മിച്ചിരിക്കുന്ന ഇതിലെ കോട്ടിംഗ് ശബ്ദ ശല്യം കുറയ്ക്കാനും കൂടുതല്‍ കാലം നിലനില്‍ക്കാനും സഹായകമാണ്. പരിമിതമായ ജീവിതകാല വാറന്റിയും ഇതിനു ലഭ്യമാക്കിയിട്ടുണ്ട്. ഒരു മില്ലീ മീറ്റര്‍ കനമുള്ള സ്റ്റെയിന്‍ലെസ് സ്റ്റീലില്‍ നിര്‍മിച്ചിരിക്കുന്ന ഇതിന് 190 എം.എം. മുതല്‍ 288 എം.എം. വരെയാണ് ആഴമുണ്ടാകുക.

പല ആകൃതിയിലും, വലുപ്പത്തിലുമുള്ള കാഫ് സിങ്കുകള്‍ മെറ്റാലിക് ബീജ്, വൈറ്റ്, ബ്ലാക്ക് കളറുകളില്‍ ലഭ്യമാണ്‌. 4990 രൂപ മുതല്‍ 41,990 രൂപ വരെയുള്ള നിരക്കുകളിലാണ്‌ ഇവ ലഭ്യമാകുക.

Comments

comments

Categories: Business & Economy