സ്റ്റാര്‍ട്ട്പ്പുകള്‍ക്ക് ഫണ്ട് നല്കാന് ഐ ഐ എം കേന്ദ്രം ആരംഭിക്കുന്നു

പ്രാരംഭഘട്ടത്തില്‍ 25 മില്ല്യണ്‍ ഫണ്ട് അനുവദിക്കാനാണ് ഐ ഐ എം തയ്യാറെക്കുന്നത്. അതില്‍ 22.5 മില്ല്യണ്‍ ഡോളര്‍ ടെക്നോളജി ഡെവലപ്പമെന്റുകള്ക്കായിരിക്കും. ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജുമെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ വഴിയാണ് ഫണ്ട് നല്‍കുക. അടുത്ത രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്റ്റാര്‍ട്ടപ്പുകളെ മികച്ച രീതിയിലേക്ക് മാറ്റിയെടുക്കാനാണ് ഈ ശ്രമം. സി ഐ ഐ ഇ യുട 22.5 മില്ല്യണ്‍ ഡോളര്‍ തുടക്കമെന്ന രീതിയില്‍ ടെക്നോളജി സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുകയാണിവര്‍. തുടക്കത്തില്‍ 7.5 മില്ല്യണ്‍ ഡോളറും പിന്നീട് 15 മില്ല്യണുമായിരിക്കും നിക്ഷേപിക്കുക. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയിലും സ്റ്റാര്‍ട്ടപ്പിനായി ഫണ്ടുകള്‍ അനുവദിക്കും.
Comments
Categories:
Business & Economy