ബാങ്ക് സേവനങ്ങള്‍ക്ക് ജിഎസ്ടി ബാധകമാകില്ലെന്ന് ധനകാര്യ വകുപ്പ്

ബാങ്ക് സേവനങ്ങള്‍ക്ക് ജിഎസ്ടി ബാധകമാകില്ലെന്ന് ധനകാര്യ വകുപ്പ്

ന്യൂഡല്‍ഹി: ചെക്ക് ബുക്ക്, എടിഎം സര്‍വ്വീസുകള്‍ക്ക് ജിഎസ്ടി ബാധകമാകില്ല. ബാങ്കുകള്‍ക്ക് ചുമത്തിയിരിക്കുന്ന ജിഎസ്ടി സര്‍വ്വീസ് ചാര്‍ജുകള്‍ സംബന്ധിച്ചുള്ള തീരുമാനത്തിലാണ് ധനകാര്യ വകുപ്പ് ഓഫീസര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സൗജന്യ ബാങ്കിംഗ് സേവനങ്ങള്‍ക്ക് ജി എസ് ടി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സൗജന്യ സേവനങ്ങള്‍ക്ക് പണം നല്‍കാത്തവര്‍ക്ക് സേവനനികുതി നോട്ടീസ് ലഭിക്കുമെന്നതിനാല്‍ സാമ്പത്തിക സേവന വകുപ്പ് (ഡിഎഫ്എസ്) അത്തരം സേവനങ്ങള്‍ക്ക് ജിഎസ്ടി ബാധിക്കുമോ എന്ന് വ്യക്തമാക്കാനായി റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടു. ചെക്ക് ബുക്കുകള്‍, അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകള്‍, എടിഎം ഇടപാടുകള്‍ തുടങ്ങിയ സേവനങ്ങള്‍ ഒരു പരിധിവരെ സൗജന്യമായിരിക്കും, കൂടാതെ ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരാനാവുന്ന വാണിജ്യ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്താനുമാവില്ല. നികുതി സംബന്ധിച്ച ഇടപാടുകള്‍ക്ക് ഇന്ത്യന്‍ ബാങ്ക് അസോസിയേഷനില്‍ (ഐബിഎ) ഉള്‍പ്പെടുന്നവര്‍ക്ക് പ്രാതിനിധ്യം നല്‍കിയിരുന്നു. 2012-2017 കാലയളവിലെ സേവനനികുതി നോട്ടീസ് അനുസരിച്ച് ബാങ്കുകള്‍ ‘സൗജന്യ സേവനങ്ങള്‍’ വാഗ്ദാനം ചെയ്യുന്നില്ല, മറിച്ച് അക്കൗണ്ട് ബാലന്‍സ് ചുരുക്കണമെങ്കില്‍ ആവശ്യപ്പെട്ടാല്‍ അവര്‍ക്ക് മിനിമം ബാലന്‍സ് നിലനിര്‍ത്താം. ഓരോ ബാങ്കും മിനിമം ബാലന്‍സിന്റെ വിവിധ തുകകളാണ് ഈടാക്കുന്നത്. ചില ബാങ്കുകള്‍ സൗജന്യ സേവനങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നു. ജിഎസ്ടി നിലവില്‍ വന്നതോടെ ചരക്കുകളിലും സേവനങ്ങളിലും കേന്ദ്ര എക്‌സൈസ്, സേവന നികുതി ചുമത്തുന്നുണ്ട്.

Comments

comments

Categories: Banking
Tags: banking, GST