2018 ലെ ആദ്യ മൂന്നു മാസങ്ങളിലായി 583 ദശലക്ഷം വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്തതായി ഫേസ്ബുക്ക്. ലൈംഗികത, ആക്രമങ്ങള്‍ എന്നിവയുടെ ചിത്രങ്ങള്‍, ഭീകരവാദ പ്രചാരണങ്ങള്‍, വിദ്വേഷം വളര്‍ത്തുന്ന പോസ്റ്റുകള്‍ എന്നിവ അടങ്ങുന്ന അക്കൗണ്ടുകളാണ് നീക്കം ചെയ്തത്.
കേംബ്രിഡ്ജ് അനലിറ്റിക്ക ഡാറ്റ ചോര്‍ച്ച പ്രശ്നത്തിന് ശേഷം ഫേസ്ബുക്ക് സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്. ഓരോ ദിവസവും വ്യാജ അക്കൗണ്ടുകള്‍ ധാരാളമായി സൃഷ്ടിക്കപ്പെടുന്നു. 3 മുതല്‍ 4 ശതമാനം വരെ വ്യാജ അക്കൗണ്ടുകള്‍ നിലനില്‍ക്കുന്നുണ്ട്. 837 ദശലക്ഷം പോസ്റ്റുകള്‍ ഈ കാലയളവില്‍ സ്പാമിലേക്ക് സ്വാംശീകരിച്ചതായി പ്രഖ്യാപിച്ചു. 30 ദശലക്ഷം പോസ്റ്റുകളില്‍ ലൈംഗികത അല്ലെങ്കില്‍ അക്രമ ചിത്രങ്ങള്‍, ഭീകരപ്രവര്‍ത്തനങ്ങള്‍ അല്ലെങ്കില്‍ വിദ്വേഷമുണര്‍ത്തുന്നതുമായ ഉള്ളടക്കം അടങ്ങിയിട്ടുണ്ട്. ക്രിമിനല്‍ ആക്രമണങ്ങള്‍ അടങ്ങിയ 3.4 മില്ല്യന്‍ പോസ്റ്റുകളില്‍ 85.6 ശതമാനം കേസുകളില്‍ ഫെയ്സ്ബുക്ക് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫേസ്ബുക്ക് അക്കൗണ്ടുകളുടെ എണ്ണം 0.22 ശതമാനത്തില്‍ നിന്ന് 0.27 ശതമാനമായി ഉയര്‍ന്നു. ജനുവരി മുതല്‍ മാര്‍ച്ച് വരെ ഫേസ്ബുക്കിന് രണ്ട് ബില്യണ്‍ ഉപയോക്താക്കളുണ്ട്.