ഗൂഗിളില്‍ നിന്നും ജീവനക്കാര്‍ രാജിവച്ചു; കാരണം വിസ്മയിപ്പിക്കുന്നത്

ഗൂഗിളില്‍ നിന്നും ജീവനക്കാര്‍ രാജിവച്ചു; കാരണം വിസ്മയിപ്പിക്കുന്നത്

762 ബില്യണ്‍ ഡോളര്‍ മൂല്ല്യമുള്ള കമ്പനിയില്‍ നിങ്ങള്‍ക്ക് ജോലി ഉണ്ടെങ്കില്‍, അത് ഉപേക്ഷിക്കാന്‍ എളുപ്പമാണോ.? എന്നാല്‍ പല ധാര്‍മിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജോലി രാജി വച്ചിരിക്കുകയാണ് ചില ഉദ്ദ്യോഗസ്ഥര്‍. കമ്പനി മറ്റൊന്നുമല്ല, ഗൂഗിള്‍ തന്നെ.

മൂന്നു മാസങ്ങള്‍ക്ക് മുന്‍പ്, യുഎസ് ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റുമായി കരാര്‍ സ്ഥാപിച്ച ശേഷം പ്രോജക്റ്റ് മാവെന്‍ എന്ന പദ്ധതിക്കായി മറ്റൊരു കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടു. ചില ജീവനക്കാര്‍ക്ക് ഈ പദ്ധതിയോട് യോജിക്കാനായില്ല. 4000 ത്തിലധികം ജീവനക്കാര്‍ പദ്ധതി റദ്ദ് ചെയ്യുന്നതിനായി പരാതി നല്‍കുകയും ചെയ്തു. ഭാവിയില്‍ സൈനിക പ്രവര്‍ത്തനം ഏറ്റെടുക്കുന്നതില്‍ നിന്നും കമ്പനി പിന്തിരിയണമെന്നും ഇത് കമ്പനിയുടെ വിശ്വാസ്യത തകര്‍ക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. പദ്ധതിയില്‍ പ്രതിഷേധമറിയിച്ചു കൊണ്ട് നിരവധിപ്പേരാണ് കമ്പനിയില്‍ നിന്നും രാജിവെച്ചത്.

 

Comments

comments

Categories: Tech