എബോള: കോംഗോയിലേക്ക് വിദഗ്ധ സംഘം തിരിച്ചു

എബോള: കോംഗോയിലേക്ക് വിദഗ്ധ സംഘം തിരിച്ചു

ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ എബോള പൊട്ടിപ്പുറപ്പെട്ടെന്ന സംശയത്തെ തുടര്‍ന്നു ലോക ആരോഗ്യ സംഘടന വിദഗ്ധ മെഡിക്കല്‍ സംഘത്തെ വിന്യസിച്ചു. 4,000 ഡോസ് വാക്‌സിനുകളുമായിട്ടാണു സംഘം കോംഗോയിലേക്കു തിരിച്ചിരിക്കുന്നത്. 39 പേര്‍ക്ക് എബോള രോഗം പിടിപെട്ടതായും അവരില്‍ 19 പേര്‍ മരിച്ചതായുമാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം അഞ്ചിനാണ് എബോള പിടിപെട്ടതെന്നും റിപ്പോര്‍ട്ടുണ്ട്. 362-ാളം പേരാണ് ഇപ്പോള്‍ എബോളയുടെ ഭീഷണി നേരിടുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ വക്താക്കള്‍ അറിയിച്ചു.

4,000 ഡോസ് വാക്‌സിനുകളാണ് ഇപ്പോള്‍ കോംഗോയില്‍ എത്തിച്ചിരിക്കുന്നതെങ്കിലും വരും ദിവസങ്ങളില്‍ കൂടുതല്‍ വാക്‌സിനുകളെത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്. വാക്‌സിന് സ്വീകരിച്ച ഒരു വ്യക്തിയെ അല്ലെങ്കില്‍ രോഗിയെ മൂന്ന് തവണ പിന്നീട് നിരീക്ഷിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. 14,21,42,63,84 ദിവസങ്ങള്‍ക്കു ശേഷമായിരിക്കും നിരീക്ഷിക്കുക. 1976-ലാണ് ആദ്യമായി എബോള വൈറസിനെ കോംഗോയില്‍ കണ്ടെത്തിയത്. അതിനു ശേഷം ഇപ്പോള്‍ ഒന്‍പതാം തവണയാണ് എബോള പൊട്ടിപ്പുറപ്പെടുന്നത്.

എബോള പിടിപ്പെടുന്നവരില്‍ 50 ശതമാനവും മരണപ്പെടാറുണ്ട്. വന്യമൃഗങ്ങളില്‍നിന്നാണ് എബോള വൈറസ് മനുഷ്യനിലേക്ക് പ്രവേശിച്ചത്. ഇത് പിന്നീട് കൂടുതല്‍ മനുഷ്യരിലേക്കും പ്രവേശിച്ചു.

Comments

comments

Categories: FK Special, Slider