110 ദിവസങ്ങള്‍ക്കു ശേഷം അവര്‍ ‘ലൂണാര്‍ ലാബി’ല്‍ നിന്നും പുറത്തിറങ്ങി

110 ദിവസങ്ങള്‍ക്കു ശേഷം അവര്‍ ‘ലൂണാര്‍ ലാബി’ല്‍ നിന്നും പുറത്തിറങ്ങി

ബീയ്ജിംഗ്: ചൈനയില്‍ 110 ദിവസങ്ങള്‍ക്കു ശേഷം ലൂണാര്‍ ലാബില്‍ തങ്ങിയിരുന്ന ബഹിരാകാശ യാത്രികര്‍ പുറത്തിറങ്ങി. ചന്ദ്രനിലേക്ക് ആളുകളെ അയക്കുന്നതിന്റെ ഭാഗമായാണ് ലൂണാര്‍ ലാബില്‍ ആളുകളെ താമസിപ്പിച്ചത്. വെര്‍ച്വല്‍ ലൂണാര്‍ ലാബ് പരീക്ഷണം വിജയകരമായിരുന്നുവെന്ന് ചൈനീസ് മാധ്യമം സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

ഒരു കൂട്ടം വിദ്യാര്‍ത്ഥികളെയാണ് ലൂണാര്‍ ലാബില്‍ പാര്‍പ്പിച്ചത്. ചന്ദ്രനിലേതുപോലെയുള്ള അന്തരീക്ഷം ലാബില്‍ തയ്യാറാക്കിയിരുന്നു. ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്നതിനു മുമ്പ് അന്തരീക്ഷവുമായി പൊരുത്തപ്പെടുവാനാണ് ഇത്തരത്തില്‍ ലാബ് തയ്യാറാക്കി ആളുകളെ അതില്‍ പാര്‍പ്പിച്ചത്.

സിന്‍ഹുവ പുറത്തുവിട്ട ചിത്രങ്ങളില്‍ മുഖത്ത് മാസ്‌ക് ധരിച്ച് പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികളെയാണ് കാണുന്നത്. അവരുടെ കയ്യിലെ പാത്രങ്ങളില്‍ കാരറ്റും സ്‌ട്രോബറിയും അടങ്ങുന്ന പഴം പച്ചക്കറി ഇനങ്ങളും ഉണ്ടായിരുന്നു.

160 സ്‌ക്വയര്‍ ലൂണാര്‍ ലാബില്‍ വിളയിച്ച പച്ചക്കറികളും പഴങ്ങളുമായിരുന്നു അവരുടെ കയ്യില്‍. ബെയ്ഹാങ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് പരീക്ഷണത്തിന് വിധേയരായത്. നേരത്തെ 105 ദിവസത്തെ ലാബ് പരീക്ഷണം 2014 ല്‍ നടന്നിരുന്നു. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ലാബില്‍ കൃഷി ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. 2022 ഓടു കൂടി ചന്ദ്രനിലേക്ക് ആളുകളെ അയക്കാനാകുമെന്നാണ് ചൈന കരുതുന്നത്.

 

Comments

comments

Categories: FK News, World