കെടിഎം എന്‍ഡ്യൂറോ മോട്ടോര്‍സൈക്കിളുകള്‍ പരിഷ്‌കരിച്ചു

കെടിഎം എന്‍ഡ്യൂറോ മോട്ടോര്‍സൈക്കിളുകള്‍ പരിഷ്‌കരിച്ചു

എന്‍ജിന്‍, ട്രാന്‍സ്മിഷന്‍, സസ്‌പെന്‍ഷന്‍, ബാറ്ററി, സീറ്റ് കവര്‍ എന്നിവയിലാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്

വിയന്ന : പരിഷ്‌കരിച്ച എന്‍ഡ്യൂറോ 2 സ്‌ട്രോക്ക് ബൈക്കുകള്‍ കെടിഎം അനാവരണം ചെയ്തു. 2019 മോഡല്‍ മോട്ടോര്‍സൈക്കിളുകളായി ഇവ വിപണിയിലെത്തിക്കും. ബൈക്കുകളുടെ എന്‍ജിന്‍, ട്രാന്‍സ്മിഷന്‍, സസ്‌പെന്‍ഷന്‍, ബാറ്ററി, സീറ്റ് കവര്‍ എന്നിവയിലാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. കെടിഎം കഴിഞ്ഞ വര്‍ഷം 2 സ്‌ട്രോക്ക് എന്‍ഡ്യൂറോ മോട്ടോര്‍സൈക്കിളുകള്‍ ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ സിസ്റ്റം നല്‍കി അവതരിപ്പിച്ചിരുന്നു. 2019 വര്‍ഷത്തേയ്ക്കായി എന്‍ഡ്യൂറോ മോഡലുകള്‍ പിന്നെയും പരിഷ്‌കരിച്ചിരിക്കുകയാണ്.

ബൈക്കുകളുടെ അപ്പിയറന്‍സ് മാറിയിരിക്കുന്നു. കെടിഎം 150 എക്‌സ്‌സി-ഡബ്ല്യു മോഡലാണ് ഏറ്റവുമധികം പരിഷ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയത്. പുതിയ സിലിണ്ടര്‍ ഇവയിലൊന്നാണ്. ഹൈ ആര്‍പിഎം പെര്‍ഫോമന്‍സ് വര്‍ധിപ്പിക്കുന്നതിന് പുതിയ പവര്‍ വാല്‍വ് നല്‍കിയിരിക്കുന്നു. മെഷീന്‍ഡ് എക്‌സ്‌ഹോസ്റ്റ് പോര്‍ട്ടാണ് മറ്റൊരു പരിഷ്‌കാരം. മെച്ചപ്പെട്ട ഷിഫ്റ്റിംഗ് നടത്താന്‍ കഴിയുംവിധം 150 എക്‌സ്‌സി-ഡബ്ല്യു മോട്ടോര്‍സൈക്കിളിലെ 6 സ്പീഡ് ട്രാന്‍സ്മിഷന്‍ പരിഷ്‌കരിച്ചു.

2019 മോഡല്‍ ഇഎക്‌സ്‌സി-എഫ്, എക്‌സ്‌സി-ഡബ്ല്യു മോട്ടോര്‍സൈക്കിളുകളുടെ ഡബ്ല്യുപി എക്‌സ്‌പ്ലോര്‍ 48 ഫോര്‍ക്ക് അല്‍പ്പം സ്റ്റിഫ് സ്വഭാവം പുലര്‍ത്തുന്നതാണ്. ബൈക്കുകളുടെ ഫ്രണ്ട് എന്‍ഡ് ഉയര്‍ന്നുനില്‍ക്കുന്നതിനും ബോട്ടമിംഗ് ഔട്ട് സംഭവിക്കുന്നത് കുറയ്ക്കുന്നതിനും ഇത് സഹായിക്കും. പിന്നില്‍ ഡബ്ല്യുപി എക്‌സ്‌പ്ലോര്‍ പിഡിഎസ് ഷോക്കിന് പരിഷ്‌കരിച്ച മെയിന്‍ പിസ്റ്റണ്‍ നല്‍കിയിരിക്കുന്നു. മെച്ചപ്പെട്ട ഡാംപിംഗ് ലഭിക്കുന്നതിന് സെറ്റിംഗ്‌സില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ 2 ആമ്പിയര്‍ ലിഥിയം അയണ്‍ സ്റ്റാര്‍ട്ടര്‍ ബാറ്ററി ബൈക്കുകളില്‍ നല്‍കി. ഫോം പാഡഡ് സ്‌ട്രൈപ്പുകളോടെ പുതിയ സീറ്റ് കവര്‍, പുതിയ ഗ്രാഫിക്‌സ് എന്നിവയാണ് മറ്റ് പരിഷ്‌കാരങ്ങള്‍. കറുപ്പിന് പകരം ഫ്രെയിമിന്റെ നിറം ഇപ്പോള്‍ ഓറഞ്ചാണ്.

ട്രാന്‍സ്ഫര്‍ പോര്‍ട്ട് ഇന്‍ജെക്റ്റഡ് (ടിപിഐ) 2 സ്‌ട്രോക്ക് മോട്ടോര്‍സൈക്കിളുകള്‍ കെടിഎം കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചിരുന്നു. 2019 വര്‍ഷത്തേയ്ക്കായി സസ്‌പെന്‍ഷന്‍, ബാറ്ററി, സീറ്റ് കവര്‍ എന്നിവ ഒഴികെ 250 എക്‌സ്‌സി-ഡബ്ല്യു ടിപിഐ, 300 എക്‌സ്‌സി -ഡബ്ല്യു ടിപിഐ മോഡലുകളില്‍ മറ്റ് മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. സുഗമമായ പവര്‍ ഡെലിവറി ലഭിക്കുന്നതിന് ഈ രണ്ട് ടിപിഐ ബൈക്കുകളിലും മാപ്പ് സ്വിച്ച് ഓപ്ഷണലാണ്.

ഓഫ്-റോഡ് മോഡലുകളും വലിയ ഡിസ്‌പ്ലേസ്‌മെന്റുള്ള സ്ട്രീറ്റ്, അഡ്വഞ്ചര്‍ മോഡലുകളും ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ തല്‍ക്കാലം പദ്ധതിയില്ല

കെടിഎം എന്ന ഓസ്ട്രിയന്‍ ബ്രാന്‍ഡില്‍ ഏകദേശം 49 ശതമാനം ഓഹരി കയ്യാളുന്നത് ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോയാണ്. ബജാജ് ഓട്ടോയുടെ ചാകണ്‍ പ്ലാന്റില്‍ (മഹാരാഷ്ട്ര) കെടിഎമ്മിന്റെ ചെറിയ ഡിസ്‌പ്ലേസ്‌മെന്റ് ബൈക്കുകള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നു. എന്നാല്‍ ഓഫ്-റോഡ് മോഡലുകളും വലിയ ഡിസ്‌പ്ലേസ്‌മെന്റുള്ള സ്ട്രീറ്റ്, അഡ്വഞ്ചര്‍ മോഡലുകളും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ കെടിഎമ്മിന് തല്‍ക്കാലം പദ്ധതിയില്ല.

Comments

comments

Categories: Auto