2018 മിറ്റ്‌സുബിഷി ഔട്ട്‌ലാന്‍ഡര്‍ ഡീലര്‍ഷിപ്പുകളില്‍

2018 മിറ്റ്‌സുബിഷി ഔട്ട്‌ലാന്‍ഡര്‍ ഡീലര്‍ഷിപ്പുകളില്‍

ഇന്ത്യ എക്‌സ് ഷോറൂം വില 32 ലക്ഷം രൂപ

ന്യൂഡെല്‍ഹി : 2018 മിറ്റ്‌സുബിഷി ഔട്ട്‌ലാന്‍ഡര്‍ ഇന്ത്യയിലെ വിവിധ ഡീലര്‍ഷിപ്പുകളിലെത്തി. 32 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. എസ്‌യുവിയുടെ ഒരു വേരിയന്റ് മാത്രമായിരിക്കും തല്‍ക്കാലം ഇന്ത്യയില്‍ ലഭിക്കുന്നത്. മിറ്റ്‌സുബിഷിയുടെ ഡൈനാമിക് ഷീല്‍ഡ് ഡിസൈന്‍ ഫിലോസഫി അനുസരിച്ചാണ് പുതിയ 2018 ഔട്ട്‌ലാന്‍ഡര്‍ നിര്‍മ്മിച്ചിരിക്കുന്നത്. അതായത് പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഫേസിയ, പുനര്‍രൂപകല്‍പ്പന ചെയ്ത ഗ്രില്‍, കൂടുതല്‍ സ്ലിം ആയ ഹെഡ്‌ലാംപുകള്‍, പൂര്‍ണമായും റീഡിസൈന്‍ ചെയ്ത ഫ്രണ്ട് ഫെന്‍ഡറുകള്‍ എന്നിവ എസ്‌യുവിക്ക് ലഭിച്ചിരിക്കുന്നു.

നിര്‍മ്മാണത്തിലും രൂപകല്‍പ്പനയിലുമായി നൂറിലധികം മാറ്റങ്ങളോടെയാണ് പുതിയ ഔട്ട്‌ലാന്‍ഡര്‍ വരുന്നതെന്ന് മിറ്റ്‌സുബിഷി അവകാശപ്പെട്ടു. 2018 ഔട്ട്‌ലാന്‍ഡറിന്റെ ഉള്‍ഭാഗവും പുതുക്കിപണിതിരിക്കുന്നു. പുതിയ സ്റ്റിയറിംഗ് വീല്‍, പുതിയ പരിഷ്‌കരിച്ച ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കൂടുതല്‍ നിലവാരമുള്ള സീറ്റുകള്‍ എന്നിവ കാറിന് ഉള്‍ഭാഗത്തെ വിശേഷങ്ങളാണ്. 18 ഇഞ്ച് അലോയ് വീലുകളിലാണ് 2018 മിറ്റ്‌സുബിഷി ഔട്ട്‌ലാന്‍ഡര്‍ വരുന്നത്. പുതിയ റിയര്‍ ബംപര്‍, എല്‍ഇഡി ടെയ്ല്‍ലാംപുകള്‍ എന്നിവ കാണാം.

പുതിയ ഷാസി, റീഡിസൈന്‍ ചെയ്ത സസ്‌പെന്‍ഷന്‍, പുതിയ ഇലക്ട്രിക് പവര്‍ സ്റ്റിയറിംഗ് സിസ്റ്റം എന്നിവ 2018 മോഡല്‍ ഔട്ട്‌ലാന്‍ഡറിന്റെ ഫീച്ചറുകളാണ്. 166 എച്ച്പി കരുത്ത് സമ്മാനിക്കുന്ന 2.4 ലിറ്റര്‍ എന്‍ജിനില്‍ മാത്രമാണ് ഇന്ത്യയില്‍ ഇനി മിറ്റ്‌സുബിഷി ഔട്ട്‌ലാന്‍ഡര്‍ ലഭിക്കുക. മിറ്റ്‌സുബിഷിയുടെ സൂപ്പര്‍ ഓള്‍-വീല്‍ കണ്‍ട്രോള്‍ (എസ്-എഡബ്ല്യുസി) സസ്‌പെന്‍ഷനുമായി എന്‍ജിന്‍ ചേര്‍ത്തിരിക്കുന്നു.

എസ്‌യുവിയുടെ ഒരു വേരിയന്റ് മാത്രമായിരിക്കും തല്‍ക്കാലം ഇന്ത്യയില്‍ ലഭിക്കുന്നത്

224 ബിഎച്ച്പിയും 290 എന്‍എം ടോര്‍ക്കും നല്‍കുന്ന 3.0 ലിറ്റര്‍ വി6 പെട്രോള്‍ എന്‍ജിന്‍ ഒഴിവാക്കി. 2018 മിറ്റ്‌സുബിഷി ഔട്ട്‌ലാന്‍ഡറിന്റെ ബുക്കിംഗ് നേരത്തെ ആരംഭിച്ചിരുന്നു. ഡെലിവറി ആരംഭിക്കാന്‍ ഒരു മാസം സമയമെടുക്കും. ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍ എന്നിവരാണ് എതിരാളികള്‍.

Comments

comments

Categories: Auto