പ്രതിമാസം 10,000 പുതിയ ഉപഭോക്താക്കളെ നേടുന്നതായി ലിവ്

പ്രതിമാസം 10,000 പുതിയ ഉപഭോക്താക്കളെ നേടുന്നതായി ലിവ്

എമിറേറ്റ്‌സ് എന്‍ബിഡി ലോഞ്ച് ചെയ്ത ലൈഫ്‌സ്റ്റൈല്‍ ഡിജിറ്റല്‍ ബാങ്കാണ് ലിവ്

ദുബായ്: യുവാക്കളെ ലക്ഷ്യമിട്ട് എമിറേറ്റ്‌സ് എന്‍ബിഡി ലോഞ്ച് ചെയ്ത ലൈഫ്‌സ്റ്റൈല്‍ ഡിജിറ്റല്‍ ബാങ്കായ ലിവ് ഡോട് പ്രതിമാസം 10,000 പുതിയ ഉപഭോക്താക്കളെ നേടുന്നതായി കമ്പനി അവകാശപ്പെട്ടു. പ്രവര്‍ത്തനം തുടങ്ങി ആദ്യ ഒരു വര്‍ഷത്തെ കണക്കുകളാണിത്.

മൊബീലിലൂടെ മാത്രമേ ബാങ്ക് സേവനങ്ങള്‍ ലഭ്യമാകൂ. യുഎഇയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ബാങ്കാണിതെന്ന് എമിറേറ്റ്‌സ് എന്‍ബിഡി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കള്‍ക്ക് പോലും ദിവസത്തില്‍ ഏത് സമയത്തും എക്കൗണ്ട് തുടങ്ങാന്‍ സാധിക്കുന്ന തരത്തിലാണ് ബാങ്കിന്റെ സജ്ജീകരണങ്ങള്‍.

ഡിജിറ്റല്‍ ഇന്നൊവേഷന്റെ കാര്യത്തില്‍ ബാങ്ക് മികവുറ്റ പ്രകടനം നടത്തുന്നതായാണ് വിലയിരുത്തല്‍. ബാങ്കിംഗ് രംഗത്ത് പുതിയൊരു അളവുകോല്‍ സൃഷ്ടിക്കാനും മാറ്റം വരുത്താനും ലിവ്‌ഡോട്ടിന് സാധിച്ചതായി എമിറേറ്റ്‌സ് എന്‍ബിഡി ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അബ്ദുള്ള ഖാസിം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ദുബായിലെ ഏറ്റവും വലിയ ബാങ്കായ എമിറേറ്റ്‌സ് എന്‍ബിഡി ലിവ് ഡോട്ടിന് തുടക്കം കുറിച്ചത്. യുവാക്കളെ ലക്ഷ്യമിട്ടുള്ള യുഎഇയിലെ ആദ്യ സമഗ്ര ഡിജിറ്റല്‍ ബാങ്ക് എന്ന സങ്കല്‍പ്പത്തിലായിരുന്നു ഇതിനെ അവതരിപ്പിച്ചത്. തീര്‍ത്തും ലളിതമായി ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗപ്പെടുത്താം എന്നതാണ് ലിവ്വിന്റെ പ്രത്യേകത

ലിവിന് കിട്ടിക്കൊണ്ടിരിക്കുന്ന പോസിറ്റീവ് പ്രതികരണങ്ങളില്‍ അതീവ സന്തുഷ്ടരാണ് തങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്‍സ്റ്റന്റ് പേപ്പര്‍ലെസ് എക്കൗണ്ട് ഓപ്പണിംഗ്, സോഷ്യല്‍ മീഡിയ ചാനലുകളിലൂടെയുള്ള ഫണ്ട് ട്രാന്‍സ്ഫറിംഗ് തുടങ്ങി നിരവധി സേവനങ്ങള്‍ ബാങ്ക് നല്‍കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ദുബായിലെ ഏറ്റവും വലിയ ബാങ്കായ എമിറേറ്റ്‌സ് എന്‍ബിഡി ലിവ് ഡോട്ടിന് തുടക്കം കുറിച്ചത്. യുവാക്കളെ ലക്ഷ്യമിട്ടുള്ള യുഎഇയിലെ ആദ്യ സമഗ്ര ഡിജിറ്റല്‍ ബാങ്ക് എന്ന സങ്കല്‍പ്പത്തിലായിരുന്നു ഇതിനെ അവതരിപ്പിച്ചത്. തീര്‍ത്തും ലളിതമായി ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗപ്പെടുത്താം എന്നതാണ് ലിവിന്റെ പ്രത്യേകത.

ഡിജിറ്റല്‍ ഇന്നൊവേഷന് വേണ്ടിയുള്ള എമിറേറ്റ്‌സ് എന്‍ബിഡിയുടെ 136 മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപ പദ്ധതിയുടെ ഭാഗമായാണ് ലിവ് ബാങ്കിന് തുടക്കം കുറിച്ചത്. ഡിജിറ്റല്‍ ഇന്നൊവേഷനിലൂടെ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ബാങ്കിംഗ് സേവനങ്ങളില്‍ വന്‍ മാറ്റം നടത്തുകയെന്ന ഉദ്ദേശ്യത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം ആസൂത്രണം ചെയ്തിരിക്കുന്നത്. ലിവ് ഡോട് മൊബീല്‍ ആപ്പ് ഉപയോഗപ്പെടുത്തിയാണ് ഉപഭോക്താക്കള്‍ ബാങ്ക് എക്കൗണ്ട് ഓപ്പണ്‍ ചെയ്യേണ്ടത്. എമിറേറ്റ്‌സ് ഐഡി കാര്‍ഡ് സ്‌കാന്‍ ചെയ്ത് തീര്‍ത്തും ലളിതമായി എക്കൗണ്ട് ഓപ്പണിംഗ് സാധ്യമാകും. കയ്യിലുള്ള ഡെബിറ്റ് കാര്‍ഡ് ഉപയോഗപ്പെടുത്തി ഉടന്‍ തന്നെ ഫണ്ട് ഡിപ്പോസിറ്റ് ചെയ്യുകയുമാവാം.

യാതൊരു വിധ ചാര്‍ജുകളുമില്ലാതെ ആഭ്യന്തരതലത്തില്‍ ഫണ്ട് ട്രാന്‍സ്ഫറുകളും ബില്‍ അടയ്ക്കലും എല്ലാം ചെയ്യാം.

Comments

comments

Categories: Arabia