ക്ഷയം ഒരു നിസാര രോഗമല്ല. ക്ഷയരോഗികള്‍ കൂടുന്നു

ക്ഷയം ഒരു നിസാര രോഗമല്ല. ക്ഷയരോഗികള്‍ കൂടുന്നു

ദരിദ്രരായ ആളുകളിലും കൂടുതലായി ജങ്ക് ഫുഡുകളും കഴിക്കുന്നവരിലാണ് ക്ഷയം കൂടുതലായി കണ്ടു വരുന്നത്. അനാരോഗ്യകരമായ ഭക്ഷണക്രമം അവരുടെ രോഗപ്രതിരോധ ശക്തി ദുര്‍ബലപ്പെടുത്തതാണ് ഇതിന് കാരണം. ഇന്ന് ക്ഷയ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവാണ് ഉണ്ടായികൊണ്ടിരിക്കുന്നതെന്ന് സീവേജ് ടിബി ആശുപത്രി സൂപ്രണ്ട് ഡോ ലളിത ആനന്ദ് പറയുന്നു.

2018 ലെ കേന്ദ്ര സര്‍ക്കാറിന്റെ ടിബി ഇന്ത്യ റിപ്പോര്‍ട്ടില്‍ 2017 വരെ 1827959 ടിബി രോഗികളാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. 192448 പേര്‍ മഹാരാഷ്ട്രയില്‍ നിന്നുള്ളവരാണ്. 45675 പേര്‍ മുംബൈയില്‍ നിന്നുള്ളവരാണ്. ഇത്തവണ മുംബൈയില്‍ അത് മുപ്പത് ശതമാനം വര്‍ദ്ധനവ് ഉണ്ടായി.

മുന്‍കാലങ്ങളില്‍ ഉയര്‍ന്ന വരുമാനക്കാരായ ആളുകളില്‍ ഈ രോഗ സാധ്യത വളരെ കുറവായിരുന്നു. എന്നാല്‍ ഇന്ന് അവരുടെ ഭക്ഷണരീതികള്‍ ക്ഷയ രോഗമുണ്ടാക്കുന്ന അണുക്കളെ ശരീരത്തിലേക്ക് എത്തിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയാണ് ടിബി യില്‍ നിന്നും രക്ഷ നേടാനുള്ള ഏറ്റവും എളുപ്പവഴി. ഒപ്പം ആരോഗ്യകരമായ ഭക്ഷണവും ശീലമാക്കുക. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഉയര്‍ന്ന വരുമാനം നേടുന്നവരില്‍ ക്ഷയരോഗബാധിതരായ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതായി ടിബി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

Comments

comments

Categories: Health