വാള്‍ട്ടണ്‍ കുടുംബം ലോകത്തിലെ ഏറ്റവും വലിയ ധനികര്‍

വാള്‍ട്ടണ്‍ കുടുംബം ലോകത്തിലെ ഏറ്റവും വലിയ ധനികര്‍

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ ധനികരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് വാള്‍ട്ടണ്‍ കുടുംബം. സണ്‍ഡേ ടൈംസ് പുറത്തുവിട്ട പട്ടികയില്‍ വാള്‍ട്ടണ്‍ കുടുംബം കൊച്ച് സഹോദരങ്ങള്‍, ബില്‍ ഗേറ്റ്‌സ്, ബെസോസ് എന്നിവരെ പിന്തള്ളി ഒന്നാമതെത്തി. 174.9 ബില്യണ്‍ ഡോളറാണ് ഇവരുടെ ആസ്തി.

ലോകത്തിലെ നൂറ് സമ്പന്നരുടെ പട്ടികയാണ് സണ്‍ഡേ ടൈംസ് പുറത്തിറക്കിയിരിക്കുന്നത്. റീട്ടെയ്ല്‍ ബിസിനസ് രംഗത്തെ വിപ്ലവം എന്നു വിളിക്കുന്ന വാള്‍മാര്‍ട്ടിന്റെ സ്ഥാപകരാണ് വാള്‍ട്ടണ്‍ കുടുംബം. സാം വാള്‍ട്ട് ആണ് വാള്‍മാര്‍ട്ടിന്റെ സ്ഥാപകന്‍. അദ്ദേഹത്തിന്റെ മകള്‍ ആലീസ് വാള്‍ട്ടനാണ് സ്വത്തിനെല്ലാം ഉടമ.

വാള്‍ട്ടണ്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി, സ്വത്ത് ,മറ്റും കണക്കാക്കിയാണ് സമ്പന്നരെ കണ്ടെത്തിയത്. വാള്‍മാര്‍ട്ട് ലോകത്തിലെ ശക്തരായ വ്യാപാര ശൃംഖലയാണ്. 2017 ല്‍ 485 ബില്യണ്‍ ഡോളറാണ് വാള്‍മാര്‍ട്ടിന്റെ ലാഭം. എന്നാല്‍ വാള്‍മാര്‍ട്ടിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആലീസ് വാള്‍ട്ടന് താത്പര്യമില്ല. ആലീസ് വാള്‍ട്ടന്റെ ആഡംഭര, കല, കരകൗശല വസ്തു ശേഖരത്തിന്റെ മൂല്യം മാത്രം 500 മില്യണ്‍ ഡോളറിനടുത്താണ്. മൂന്ന് ലക്ഷം കോടി രൂപയാണ് ഫോബ്‌സ് മാസികയുടെ സമ്പന്ന പട്ടിക അനുസരിച്ച് ആലിസ് വാള്‍ട്ടന്റെ സമ്പാദ്യം.

 

Comments

comments

Categories: FK News, World