ഡെല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ ഡെല്‍ഹി സ്ട്രീറ്റ് ആര്‍ട്ട് എന്ന സംഘടനയാണ് ഫ്ളൈഓവറുകള്‍ക്ക് ചായം പൂശി ചിത്രങ്ങള്‍ വരച്ചത്. ഇതോടെ കശ്മീരി ഗേറ്റിനടുത്തുള്ള ഫ്ളൈഓവറുകളും യമുന ബസാറിലുള്ള ഓള്‍ഡ് ഹനുമാന് മന്ദിര്‍ ഭിത്തികള്‍ക്കും പുതിയ ലഭിച്ചിരിക്കുകയാണ്
നിറം മാറി, ഭാവം മാറി ഡെല്‍ഹി ഫ്ളൈഓവറുകള്‍. വൃത്തിഹീനമായി കിടന്ന ഡെല്‍ഹിയിലെ ഫ്ളൈഓവര്‍ ഭിത്തികളില്‍ ഒരു കൂട്ടം കലാകാരന്മാര് കൈ വെച്ചതോടെയാണ് നിരത്തുകളാകെ ചുവന്നു തുടുത്തത്. കശ്മീരി ഗേറ്റിനടുത്തുള്ള ഫ്ളൈഓവറുകളും യമുന ബസാറിലുള്ള ഓള്‍ഡ് ഹനുമാന് മന്ദിര്‍ ഭിത്തികളുമാണ് ഇപ്പോള്‍ വര്ണാഭമായിരിക്കുന്നത്.
രാജ്യത്തിന്റെ തലസ്ഥാന നഗരിയാണെങ്കിലും പൊതുനിരത്തുകളില്‍ നീട്ടിത്തുപ്പിയും മൂത്രമൊഴിച്ചും വൃത്തികേടാക്കുന്ന ഒരു കൂട്ടും മനുഷ്യര്‍ ഇവിടെയുമുണ്ട്. എന്നാല്‍ ഫ്ളൈഓവര്‍ ഭിത്തികളിലും തൂണുകളിലും ഭംഗിയേറിയ ചിത്രങ്ങള്‍ വരച്ചാല്‍ ഇതിനൊരു മാറ്റമുണ്ടാകുമെന്നാണ് അധികൃതര്‍ കണക്കു കൂട്ടിയത്. പലയിടങ്ങളിലും വിജയിച്ചു പരീക്ഷിച്ച തന്ത്രം ഇവിടെയും ആവര്‍ത്തിച്ചു. ഡെല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ ഡെല്‍ഹി സ്ട്രീറ്റ് ആര്‍ട്ട് എന്ന സംഘടനയാണ് ഫ്ളൈഓവറുകള്‍ക്ക് ചായം പൂശിയത്. ചുവരുകളില്‍ ഭംഗിയുള്ള ചിത്രങ്ങള്‍ വെറുതെ വരയ്ക്കുക മാത്രമല്ല, ആ പെയിന്റിനുമുണ്ട് ചില പ്രത്യേകതകള്‍. മലിനീകരണത്തെ ചെറുക്കുന്ന പെയിന്റാണ് ഇവിടെ ഇവര്‍ ഉപയോഗിച്ചിരിക്കുന്നത് എന്നതാണ് എടുത്തു പറയേണ്ട വസ്തുത. ഡെല്‍ഹി മീററ്റ് എക്സ്പ്രസ്വേ പില്ലറുകളും നിറം മാറിയവയുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പ്രൊഫഷണല്‍ കലാകാരന്മാരും പെയിന്റിംഗ് ഹോബിയാക്കിയവരും ഉള്‍പ്പെടെ മുന്നോറോളം കലാകാരന്മാരുടെ സംഘമാണ് നിരത്തുകള്‍ പെയിന്റ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായത്. ഡെല്‍ഹിയിലെ ഏറ്റവും തിരക്കേറിയ വീഥികളില്‍ ഒന്നായതുകൊണ്ടുതന്നെ ആന്റി- കാര്‍ബണേഷന്‍ പെയിന്റാണ് ഇവിടെ ഉപയോഗിച്ചത്
പ്രൊഫഷണല്‍ കലാകാരന്മാരും പെയിന്റിംഗ് ഹോബിയാക്കിയവരും ഉള്‍പ്പെടെ മുന്നോറോളം കലാകാരന്മാരുടെ സംഘമാണ് നിരത്തുകള്‍ പെയിന്റ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായത്. ഡെല്‍ഹിയിലെ ഏറ്റവും തിരക്കേറിയ വീഥികളില്‍ ഒന്നായതുകൊണ്ടുതന്നെ ആന്റി- കാര്‍ബണേഷന്‍ പെയിന്റാണ് ഇവിടെ ഉപയോഗിച്ചത്. ഏതു കാലാവസ്ഥയിലുമുള്ള മലിനീകരണത്തെ പാടെ ചെറുക്കുന്ന പെയിന്റാണിതെന്നും ഡെല്‍ഹി സ്ട്രീറ്റ് ആര്‍ട്ട് സ്ഥാപകന്‍ യോഗേഷ് അഭിപ്രായപ്പെട്ടു. ഫ്ളൈഓവറുകളുടെ അടിത്തറയില്‍ ആന്റി- കാര്‍ബണേഷന്‍ പെയിന്റാണ് പിഡബ്ല്യൂഡി ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് അതേ കോംപിനേഷനിലുള്ള എക്സ്റ്റീരിയര്‍ ഇമല്പെയിന്റ് ഞങ്ങളും ഉപയോഗിക്കുകയായിരുന്നു. കോണ്‍ക്രീറ്റ് ഭിത്തികളിലേക്ക് അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് കടക്കുന്നത് ഇല്ലാതാക്കിക്കൊണ്ട് ഭിത്തികളെ ഞങ്ങള്‍ സുരക്ഷിതമാക്കിയിട്ടുണ്ട്-യോഗേഷ് പറയുന്നു.
ഫ്ളൈഓവറുകളിലെ ചിത്രങ്ങളില്‍ ആധുനിക കല മാത്രമല്ല, ചരിത്രങ്ങളും സ്ഥാനം കൈയടക്കി.
ആനപ്പുറത്തു സവാരി നടത്തുന്ന രാജാവും രാജ്ഞിയുമൊക്കെ ഇതില്‍ ഇടം പിടിച്ചിട്ടുണ്ട്. ഹനുമാന് മന്ദിര്‍ ഭിത്തിയില്‍ കൈലാസം ഉയര്‍ത്തിപ്പിടിച്ച ഹനുമാന് ഭഗവാന്റെ ഭീമാകാര ചിത്രവും ഇവര്‍ വരച്ചിരിക്കുന്നു. പൊതുനിരത്തുകള്‍ സ്ഥിരമായി വൃത്തികേടാക്കുന്നവര്‍ ഈ മനോഹര ചിത്രങ്ങളില്‍ നോക്കിയിട്ട് വീണ്ടും അവ വൃത്തികേടാക്കാന്‍ മുതിരില്ലെന്നു പ്രതീക്ഷിക്കാം.