കര്‍ണാടകയില്‍ ബിജെപി മുന്നേറ്റം:  ഓഹരി വിപണിയില്‍ വന്‍ കുതിപ്പ് 

കര്‍ണാടകയില്‍ ബിജെപി മുന്നേറ്റം:  ഓഹരി വിപണിയില്‍ വന്‍ കുതിപ്പ് 

മുംബൈ:  കര്‍ണാടകയില്‍ ബിജെപി മുന്നേറ്റം തുടരുന്നത് ഓഹരി വിപണികള്‍ക്കും ഉണര്‍വ് നല്‍കുന്നു. നേരത്തെയുണ്ടായ നഷ്ടങ്ങളെല്ലാം നികത്തി ഓഹരി വിപണി കുതിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ നടത്തുന്ന പോരാട്ടത്തിന്റെ ഫലമാണ് വിപണികളിലും ഉണ്ടായിട്ടുള്ളത്. സെന്‍സെക്‌സ് 400 പോയിന്റെ ഉയര്‍ന്ന് 35,991 ലാണ് വ്യപാരം നടക്കുന്നത്. ദേശീയ ഓഹരി സൂചിക നിഫ്റ്റി 10,900 ലാണ് വ്യാപാരം നടക്കുന്നത്.

ബാങ്കിംഗ്, കാപിറ്റല്‍ ഗുഡ്‌സ്, മെറ്റല്‍ സ്റ്റോക്‌സ് എന്നിവ ഓഹരി വിപണിയില്‍ നേട്ടമുണ്ടാക്കുന്നുണ്ട്. പവര്‍ ഗ്രിഡ്, ടാറ്റാ സ്റ്റീല്‍, യെസ് ബാങ്ക്, ബജാജ് ഫിനാന്‍സ് എന്നിവ നേട്ടമുണ്ടാക്കുമ്പോള്‍ വിപണിയിലെ ഓട്ടോ സെക്ടര്‍ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. സിപ്ല, ബജാജ് ഓട്ടോ, മാരുതി സുസുക്കി എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ബിജെപി ശക്തമായ ലീഡാണ് നിലനിര്‍ത്തുന്നത്. കേവല ഭൂരിപക്ഷത്തിലേക്ക് ബിജെപി നീങ്ങുന്ന കാഴ്ചയാണ് കര്‍ണാടകയില്‍ കാണാനാവുന്നത്.

Comments

comments

Categories: Business & Economy, Slider