രാത്രികാഴ്ച്ചയ്ക്ക് അ്ത്യാധുനിക കണ്ണടയുമായി അമേരിക്ക

രാത്രികാഴ്ച്ചയ്ക്ക് അ്ത്യാധുനിക കണ്ണടയുമായി അമേരിക്ക

രാത്രി കാഴ്ച്ചയ്ക്ക് തെര്‍മല്‍ സാങ്കേതിക വിദ്യയുമായി അമേരിക്കന്‍ സൈന്യം. അത്യാധുനിക രാത്രി കാഴ്ച്ച പ്രധാനം ചെയ്യുന്ന കണ്ണട കൊണ്ട് ശത്രുവിന്റെ നീക്കം മനസ്സിലാക്കി പ്രതികരിക്കാനാവുന്നതാണ് സാങ്കേതിക വിദ്യ. പുക നിറഞ്ഞ അന്തരീക്ഷത്തിലും കൃത്യമായി ലക്ഷ്യം മനസ്സിലാക്കാന്‍ ഉപകരിക്കുന്നതാണ് ഉപകരണം.

കോണ്‍ക്രീറ്റ് മതിലുകള്‍ക്കപ്പുറമുള്ളതിനെ പോലും തിരിച്ചറിയാന്‍ കഴിയുന്നതാണ് ഈ ടെക്‌നോളജിയുടെ പ്രത്യേകത. ശത്രുക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കാതെ പ്രവര്‍ത്തിക്കാനാവും. യുഎസ് ആര്‍മി കേണല്‍ ക്രിസ്റ്റഫര്‍ ഷ്‌നൈഡറാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്. രാത്രികാഴ്ച കണ്ണടയിലെ ഡിസ്‌പ്ലേയില്‍ എആര്‍ (ഓഗ്‌മെന്റ് റിയാലിറ്റി) സാങ്കേതിക വിദ്യയിലൂടെ ഓരോ സൈനികനും ലക്ഷ്യം കണ്‍മുന്നില്‍ തെളിഞ്ഞു വരുന്ന രീതിയിലാണ് അമേരിക്കന്‍ സൈന്യത്തിന്റെ ഉപയോഗം.

Comments

comments

Categories: Tech