ലണ്ടനെ കടത്തിവെട്ടി; പുതിയ റീട്ടെയ്ല്‍ ഹബ്ബ് ദുബായ്

ലണ്ടനെ കടത്തിവെട്ടി; പുതിയ റീട്ടെയ്ല്‍ ഹബ്ബ് ദുബായ്

ആഗോള റീട്ടെയ്‌ലര്‍മാരില്‍ 62 ശതമാനവും ദുബായിലുണ്ട്. 2018ലെ സിബിആര്‍ഇ റിപ്പോര്‍ട്ടില്‍ ഒന്നാം സ്ഥാനത്തെത്തി നഗരം

ദുബായ്: ആഗോള റീട്ടെയ്ല്‍ തലസ്ഥാനമായി ദുബായ് നഗരം. ലണ്ടനെ കടത്തിവെട്ടിയാണ് ദുബായുടെ സൂപ്പര്‍ നേട്ടം. ലോകത്തെ ഏറ്റവും പ്രസക്തമായ അന്താരാഷ്ട്ര ഷോപ്പിംഗ് ഡെസ്റ്റിനേഷനായി മാറിയിരിക്കുകയാണ് ദുബായ് എന്ന് ആഗോള പ്രോപ്പര്‍ട്ടി അഡൈ്വസറായ സിബിആര്‍ഇയുടെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ലണ്ടനെ പുറകിലാക്കിയാണ് ദുബായ് ഈ സുപ്രധാന നേട്ടം കൈവരിച്ചിരിക്കുന്നത് എന്ന് സിബിആര്‍ഇ 2018 റിപ്പോര്‍ട്ടില്‍ പറയുന്നു. ‘ഹൗ ഗ്ലോബല്‍ ഈസ് ദ ബിസിനസ് ഓഫ് റീട്ടെയ്ല്‍’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന റിപ്പോര്‍ട്ടിലാണ് ദുബായ് നഗരത്തിന്റെ കുതിപ്പ് രേഖപ്പെടുത്തുന്നത്. ആഗോള റീട്ടെയ്‌ലര്‍മാരില്‍ 62 ശതമാനവും എമിറേറ്റിലുണ്ട് എന്നതാണ് ശ്രദ്ധേയം.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 1.5 ദശലക്ഷം സ്‌ക്വയര്‍ മീറ്റര്‍ സ്‌പേസ് കൂടി ദുബായുടെ റീട്ടെയ്ല്‍ രംഗത്തേക്ക് പുതുതായി കൂട്ടിച്ചേര്‍ക്കപ്പെടും-റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2017ല്‍ മാത്രം 59 പുതിയ റൂട്ടെയ്ല്‍ ബ്രാന്‍ഡുകളെയാണ് ദുബായ് ആകര്‍ഷിച്ചത്. പുതിയ ബ്രാന്‍ഡുകള്‍ വിപണിയിലേക്ക് പ്രവേശിക്കുന്നതിന്റെ കാര്യത്തില്‍ ദുബായ് ആണ് ഇപ്പോള്‍ രണ്ടാമത്.

കൂടുതല്‍ പുതിയ റീട്ടെയ്‌ലര്‍മാര്‍ 2017ല്‍ എത്തിയത് ഹോങ്കോംഗിലേക്കാണ്, 86 പേര്‍. തായ്‌പേയിലേക്ക് 52 പേരും ലണ്ടനിലേക്ക് 49 പേരും ടോക്ക്യോയിലേക്ക് 46 പേരും പുതുതായി എത്തി

പുതിയ റീട്ടെയ്‌ലര്‍മാരില്‍ 40 ശതമാനവും യൂറോപ്പില്‍ നിന്നുള്ളവരാണ്. മാത്രമല്ല 50 ശതമാനത്തോളം പേര്‍ കോഫി, റെസ്റ്ററന്റ് കാറ്റഗറിയില്‍ നിന്നുമാണെന്നതും ശ്രദ്ധേയമാണ്. ഫ്രാന്‍സിലെ വൈല്‍ഡ് ആന്‍ഡ് മൂണ്‍ ഉള്‍പ്പടെയുള്ള വമ്പന്‍മാര്‍ പോയ വര്‍ഷം ദുബായ് നഗരത്തിലെത്തി.

അതേസമയം കൂടുതല്‍ പുതിയ റീട്ടെയ്‌ലര്‍മാര്‍ 2017ല്‍ എത്തിയത് ഹോങ്കോംഗിലേക്കാണ്, 86 പേര്‍. തായ്‌പേയിലേക്ക് 52 പേരും ലണ്ടനിലേക്ക് 49 പേരും ടോക്ക്യോയിലേക്ക് 46 പേരും പുതുതായി എത്തി. ഉപഭോക്തൃ വിപണിയില്‍ നേരിയ മാന്ദ്യമുണ്ടെങ്കിലും അബുദാബി റീട്ടെയ്ല്‍ വിപണിക്കും ചില ഇന്റര്‍നാഷണല്‍ റീട്ടെയ്‌ലര്‍മാരെ 2017ല്‍ ആകര്‍ഷിക്കാനായി.

ഗള്‍ഫ് മേഖലയില്‍ റീട്ടെയ്‌ലര്‍മാരുടെ ഏറ്റവും ആകര്‍ഷകകേന്ദ്രമായി ദുബായ് തുടരുകയാണ്. ഗള്‍ഫ് മേഖലയിലേക്കുള്ള ആഗോള റീട്ടെയ്ല്‍ കമ്പനികളുടെ വികസന പദ്ധതികള്‍ക്കുള്ള ലോഞ്ചിംഗ് പാഡായാണ് ദുബായ് കണക്കാക്കപ്പെടുന്നത്-സിബിആര്‍ഇ മിഡില്‍ ഈസ്റ്റ് ആന്‍ഡ് തുര്‍ക്കി മേഖലയുടെ ചുമതലയുള്ള മാനേജിംഗ് ഡയറക്റ്റര്‍ നിക്ക് മക്ക്‌ലീന്‍ പറഞ്ഞു.

റീട്ടെയ്ല്‍ ടെക്‌നോളജിയില്‍ വരുന്ന ആധുനികവല്‍ക്കരണത്തെ കമ്പനികള്‍ ഉപയോഗപ്പെടുത്തുന്നതായും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന പ്രവണത ശക്തിപ്പെടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത അഞ്ച് വര്‍ഷത്തിനുള്ള കൂടുതല്‍ റീട്ടെയ്ല്‍ സ്‌പേസ് ദുബായില്‍ വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓണ്‍ലൈന്‍ ഷോപ്പിംഗിലും കാര്യമായ വര്‍ധനയുണ്ടാകും.

Comments

comments

Categories: Arabia