ബംഗളൂരു: രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും ചെലവ് കണക്കിലെടുത്ത് രാജ്യത്തെ ഏറ്റവും ചെലവേറിയ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലാണെന്ന് കണക്കുകള്‍.
മള്ട്ടിഡിജെന്റി ഡെവലപ്മെന്റ് റിസര്‍ച്ച് നടത്തിയ പഠനത്തില്‍ കര്‍ണാടക തിരഞ്ഞെടുപ്പ് തീര്‍ത്തും പണം പാഴാക്കുന്ന ഒന്നായി മാറിയെന്ന് വെളിപ്പെടുത്തുന്നു. 9,500 മുതല്‍ 10,500 കോടി രൂപയാണ് പല പാര്‍ട്ടികളുടേയും സ്ഥാനാര്‍ത്ഥികളുടേയും തിരഞ്ഞെടുപ്പ് ചിലവ്. പ്രധാനമന്ത്രിയുടെ പ്രചാരണ ചിലവുകളൊന്നും ഇതില്‍ കണക്കാക്കിയിട്ടുമില്ല. കഴിഞ്ഞ 20 വര്‍ഷത്തെ കണക്കനുസരിച്ച് മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് ചിലവുകള്‍ വര്‍ദ്ധിക്കുന്നുണ്ട്. ആന്ധ്രാപ്രദേ്ശും തമിഴ്നാടുമാണ് ചിലവേറിയ മറ്റ് സംസ്ഥാനങ്ങള്‍.
2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചെലവ് 50,000 മുതല്‍ 60,000 കോടി വരെയായി ഉയരാനാണ് സാധ്യത. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഓരോ സ്ഥാനാര്‍ഥിയുടെയും ചെലവ് വര്‍ധിപ്പിച്ചിരിക്കുകയാണ്.