ദേശീയ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ 32 വര്‍ഷങ്ങള്‍ക്കു ശേഷം കേരളത്തിന് ഒന്നാം സ്ഥാനം

ദേശീയ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ 32 വര്‍ഷങ്ങള്‍ക്കു ശേഷം കേരളത്തിന് ഒന്നാം സ്ഥാനം

ലുധിയാന: ദേശീയ ജൂനിയര്‍ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളം ജേതാക്കള്‍. രാജസ്ഥാനെ തോല്‍പ്പിച്ചു കൊണ്ടാണ് 108-101 എന്ന പോയിന്റ് നിലയില് വിജയം ഉറപ്പിച്ചത്.

32 വര്‍ഷത്തിനു ശേഷമാണ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളം ജേതാക്കളായത്. 1986 ലാണ് അവസാനമായി കേരള ടീം ജയിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ഫൈനലിലായിരുന്നു പരാജയപ്പെട്ടത്. ഇക്കുറി പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളം ഫൈനലില്‍ തമിഴ്‌നാടിനോട് തോല്‍ക്കുകയായിരുന്നു.

ഇക്കുറി സെജിന്‍ മാത്യുവായിരുന്നു ടീം ക്യാപ്റ്റന്‍. സുദീപ് ബോസാണ് പരിശീലകന്‍. സെജിന്‍ മാത്യു, ചാക്കോ സി സൈമണ്‍, ഷനാസില്‍ മുഹമ്മദ്, ഷാരോണ്‍ ജോണ്‍, ജെറോം പ്രിന്‍സ് ജോര്‍ജ്, പി ബി മുഹമ്മദ് മിഷാല്‍, ടോം ജോസ്, ഡി ഡൊമിനിക്, നോയല്‍ ജോസ്, ഷോണ്‍ ഒറേലിയസ് ലൂയിസ്, അര്‍ജുന്‍ സി നായര്‍, മുഹമ്മദ് സാലിഹ് എന്നിവരായിരുന്നു ടീം അംഗങ്ങള്‍.

Comments

comments

Categories: Sports