2018 ല്‍ സ്മാര്‍ട്‌ഫോണ്‍ വിപണിക്ക് മികച്ച പ്രതീക്ഷ

2018 ല്‍ സ്മാര്‍ട്‌ഫോണ്‍ വിപണിക്ക് മികച്ച പ്രതീക്ഷ

2018 ല്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി ഇരട്ടിയായി വര്‍ധിക്കുമെന്ന് ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്‍. 30 മില്ല്യണ്‍ സ്മാര്‍ട്‌ഫോണുകളാണ് ജനുവരി-മാര്‍ച്ച് കാലയളവില്‍ രാജ്യത്ത് വിറ്റു പോയത്. ഈ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ പതിനൊന്ന് ശതമാനം അധികം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.

ഷിയോമിയും ജിയോഫോണുമാണ് വില്‍പനയില്‍ മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ തൊട്ടുപിറകെ രണ്ടാംസ്ഥാനത്ത് സാംസങും നിലയുറപ്പിക്കുന്നു. 4ജി സ്മാര്‍ട്‌ഫോണുകളുടെ വില്‍പനയില്‍ 50 ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ഈ വര്‍ഷത്തില്‍ തന്നെ വളര്‍ച്ച ഇരട്ടിയാവുമെന്നാണ് കണക്കുകൂട്ടല്‍. വലിയ കമ്പനികളുടെ കുതിപ്പ് ചെറിയ സ്്മാര്‍ട്‌ഫോണ്‍ കമ്പനികളുടെ നിലനില്‍പ്പിനെ ബാധിക്കാനിടയുണ്ട്. ഷിയോമി ഫോണ്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും പുതിയ പ്ലാന്റുകള്‍ സ്ഥാപിക്കുകയും ചെയ്തു കഴിഞ്ഞു. അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന ഒപ്പോ ഈ കഴിഞ്ഞ മാസങ്ങളില്‍ നേരിയ വളര്‍ച്ച കൈവരിച്ചു. എന്നാല്‍ വിവോയ്ക്ക് 2018 ല്‍ 29.4 ശതമാനം വില്‍പന കുറഞ്ഞു. ജിയോ സേവനങ്ങള്‍ ലഭ്യമാക്കുന്ന ജിയോഫോണിന് കാര്യമായ വളര്‍ച്ചയുണ്ടായി.

 

Comments

comments

Categories: Tech