സൗരോര്‍ജ്ജ മേഖലയില്‍ ശ്രദ്ധയൂന്നാന്‍ പുതിയ പദ്ധതി; തൊഴില്‍മേഖലയിലും വന്‍നേട്ടം

സൗരോര്‍ജ്ജ മേഖലയില്‍ ശ്രദ്ധയൂന്നാന്‍ പുതിയ പദ്ധതി; തൊഴില്‍മേഖലയിലും വന്‍നേട്ടം

ന്യൂഡല്‍ഹി: 2022 ആകുമ്പോഴേക്കും സൗരോര്‍ജ്ജ മേഖലയില്‍ 300,000 തൊഴിലാളികളെ നിയമിക്കുമെന്ന് ഐഎല്‍ഒ റിപ്പോര്‍ട്ട്. 175 ജിഗാ വാട്ട് ഊര്‍ജ്ജം പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളില്‍ നിന്ന് ഊര്‍ജ്ജം ഉല്‍പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് സൗരോര്‍ജ്ജ മേഖലയില്‍ 300,000 തൊഴിലാളികളെ നിയമിക്കുന്നത്. ഊര്‍ജ്ജോത്പാദനത്തിനു വേണ്ടി വിന്റ് മില്ലുകളിലും തൊഴിലാളികളെ നിയമിക്കും.

കാലാവസ്ഥാ വ്യതിയാനം വൈദ്യുതോത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ ജലവൈദ്യുത പദ്ധതികളെ മാത്രം ആശ്രയിക്കാന്‍ കഴിയില്ല. പുതിയ ലക്ഷ്യം ലക്ഷക്കണക്കിന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പരമ്പരാഗത വ്യവസായങ്ങളുടെ നഷ്ടം നികത്തുന്നതിനും കാരണമാകുമെന്ന് ഐഎല്‍ഒ ആഗോള വാര്‍ത്താവിനിമയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളതലത്തില്‍ 2030 ആകുമ്പോഴേക്കും 24 ദശലക്ഷം പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് യുഎന്‍ ലേബര്‍ ഏജന്‍സി അറിയിച്ചിരിക്കുന്നത്. എന്നാല്‍, പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശരിയായ നയങ്ങള്‍ ഉണ്ടായിരിക്കണമെന്നും പ്രതിപാദിക്കുന്നുണ്ട്. ഇത് തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട സാമൂഹ്യ സുരക്ഷിതത്വ വലയം നല്‍കും.

2022 ഓടെ പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളില്‍ നിന്നും 175 ജിഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് വേള്‍ഡ് എംപ്ലോയ്‌മെന്റ് ആന്റ് സോഷ്യല്‍ ഔട്ട്‌ലുക്ക് 2018 എന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഇത് മൊത്തം വൈദ്യുതിയുടെ പകുതിയോളം വരും.
സോളാര്‍, വിന്റ് കമ്പനികള്‍, ഡവലപ്പര്‍മാര്‍, നിര്‍മ്മാതാക്കള്‍ എന്നിവയുടെ സര്‍വ്വേ പ്രകാരം സൗരോര്‍ജ പദ്ധതികളില്‍ 300,000 തൊഴിലാളികളെ ഉപയോഗപ്പെടുത്തുമെന്നാണ് കണക്കാക്കുന്നത്. ഡെന്‍മാര്‍ക്ക്, എസ്റ്റോണിയ, ഫ്രാന്‍സ്, ജര്‍മ്മനി, ദക്ഷിണ കൊറിയ, ഫിലിപ്പീന്‍സ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളും നിരവധി പരിസ്ഥിതി നയങ്ങളും ദേശീയ വികസന തന്ത്രങ്ങളും ആവിഷ്‌ക്കരിക്കാനുള്ള തയ്യാറെടുപ്പിലാണ്.

Comments

comments

Categories: Current Affairs