ബാബാ രാംദേവിന്റെ വെല്ലുവിളി ഏറ്റില്ല; യൂണിലിവറിന്റെ വരുമാനത്തില്‍ വന്‍ വര്‍ധന

ബാബാ രാംദേവിന്റെ വെല്ലുവിളി ഏറ്റില്ല; യൂണിലിവറിന്റെ വരുമാനത്തില്‍ വന്‍ വര്‍ധന

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഉപഭോക്തൃ സാധന വില്‍പ്പന കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ലാഭത്തില്‍ വന്‍ വര്‍ധനവ്. മാര്‍ച്ച് മുതല്‍ മൂന്ന് മാസം കൊണ്ട് നാലാം പാദത്തില്‍ കമ്പനി 2.6 ശതമാനം ഉയര്‍ന്ന് 9,000 കോടി രൂപ ലാഭത്തില്‍ എത്തിയതായി കമ്പനി അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി അടക്കമുള്ള കമ്പനികളില്‍ നിന്ന് നേരിട്ട കടുത്ത മത്സരങ്ങള്‍ക്കൊടുവിലാണ് എച്ച്‌യുഎല്‍ നേട്ടത്തിലെത്തിയത്. കമ്പനിയുടെ ഹോം കെയര്‍ ഉല്‍പ്പന്നങ്ങളായ സര്‍ഫ് എക്‌സെല്‍, വിം എന്നിവ 3.26 ശതമാനം ഉയര്‍ന്ന് 3,102 കോടിയിലെത്തിയിട്ടുണ്ട്.

പതഞ്ജലിക്ക് തിരിച്ചടിയായി യൂണിലിവര്‍ ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ ഏറ്റെടുത്തിരുന്നു. ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ കമ്പനിയുടെ വരുമാനം വര്‍ധിപ്പിക്കുന്നതില്‍ പ്രധാന പങ്കാണ് വഹിച്ചിരിക്കുന്നതെന്ന് യൂണിലിവര്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ശ്രീനിവാസ് ഫതക് പറഞ്ഞു. ഹമാം, പോണ്‍സ്, ഇന്ദുലേഖ ഹെയര്‍ ഓയില്‍, ലിവര്‍ ആയുഷ് എന്നീ ഉല്‍പ്പന്നങ്ങളാണ് വിപണിയില്‍ കമ്പനിക്ക് പ്രധാന ലാഭം നേടിക്കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വര്‍ഷം മുമ്പാണ് ഇന്ദുലേഖയെ യൂണിലിവര്‍ ഏറ്റെടുത്തത്.

വിദേശ കമ്പനികളുടെ എഫ്എംസിജി മേഖലയിലുള്ള മേല്‍ക്കൊയ്മ പതഞ്ജലി ബ്രാന്‍ഡ് അവസാനിപ്പിക്കുമെന്ന് ബാബാ രാംദേവ് പറഞ്ഞിരുന്നു. ടൂത്ത് പേസ്റ്റ്, സോപ്പ് അടക്കമുള്ള എല്ലാ ഉല്‍പ്പന്നങ്ങളും പതഞ്ജലി വിപണിയില്‍ ഇറക്കുന്നുണ്ട്.

Comments

comments

Related Articles