ആഫ്രിക്കന്‍ രാജ്യം കെനിയയിലെ വനസംരക്ഷണത്തിനു ശ്രമിക്കുന്ന ടെഡി കിന്യന്ജുയിയുടെ കഥ
കെനിയയിലെ ക്വംവതു പ്രൈമറി സ്കൂളില്‍ ടെഡി കിന്യന്ജുയി കുട്ടികള്‍ക്കു ക്ലാസ് എടുക്കുകയാണ്. തെറ്റാലിയില്‍ നിന്ന് കല്ല് വിക്ഷേപിച്ചു കൊണ്ട് പ്രകൃതിപാഠങ്ങള്‍ സോദാഹരണം വിശദീകരിക്കുകയാണ് അദ്ദേഹം. ഭക്ഷണം, പാര്‍പ്പിടം, ഇന്ധനം തുടങ്ങിയവയ്ക്ക് മരങ്ങള്‍ എത്ര പ്രാധാന്യമുള്ളവയാണ് എന്നവര്‍ക്കു പകര്‍ന്നു കൊടുക്കുകയാണ് പ്രായോഗിക പാഠങ്ങളിലൂടെ. മാത്രമല്ല, കാറ്റില്‍ നിന്നു വിളകളെയും ചെടികളെയും സംരക്ഷിക്കുന്ന വേലിയായും മണ്ണൊലിപ്പ് തടയുന്ന തടയായും അവ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും പറഞ്ഞു കൊടുക്കുന്നു. വനങ്ങളില്ലായിരുന്നെങ്കില് മാചാകോസ് നാട്ടിന്‍പുറവും രാജ്യത്തിന്റെ മറ്റു ചില പ്രദേശങ്ങളും വെറും മണല്‍ക്കൂമ്പാരം മാത്രമാകുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു.
സീഡ് ബോള്‍സ് കെനിയയുടെ സ്ഥാപകനാണ് ടെഡി. കരിയില്‍ പൊതിഞ്ഞ ഒരു വിത്ത് അദ്ദേഹം കൈയില്‍ സൂക്ഷിക്കുന്നു, വെടിയുണ്ടകള്‍ പോലെ. ഒരു വൃക്ഷം മുളയ്ക്കുന്നതിന് ഈ വിത്തു മതി. പ്രാണികളും മൃഗങ്ങളും വിത്ത് ഭക്ഷണമാക്കുന്നതു തടയാനാണ് കരിയില്‍ പൊതിയുന്നത്. ഈ വിത്ത് വെടിയുണ്ടയാണ് മധ്യാഹ്നത്തിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ വനവല്‍ക്കരണത്തിനുള്ള ആയുധങ്ങള്‍. പള്ളിക്കൂടവളപ്പില്‍ അവര്‍ വൃക്ഷങ്ങളും പുല്ലുകളും നട്ടു പിടിപ്പിക്കുന്നു. വേനല്‍ക്കാലത്ത് ഈ വിത്തുകള്‍ നടും. ജീവികള്‍ കൊത്തിക്കിളയ്ക്കാതെ അവിടെ കിടക്കുന്ന വിത്തുകളെ പുതുമഴ നനയ്ക്കുകയും പുറത്തു പുതഞ്ഞിരിക്കുന്ന കരി കഴികി കളയുകും ചെയ്യുന്നു. അങ്ങനെ വിത്തുകള്‍ അവിടെ കിടന്നു മുളയ്ക്കുന്നു.
ഒരു വിത്തുവെടിയുണ്ടയ്ക്ക് ഒരു വനം സൃഷ്ടിക്കാനുള്ള ശേഷിയുണ്ട്. വിത്തില്‍ നിന്നു തളിര്‍ക്കുന്നത് മാതൃവൃക്ഷമാണെങ്കില് അവ വീണ്ടും വിത്തുകള്‍ പൊഴിക്കുന്നു. ടെഡി കുട്ടികള്‍ക്കു വേണ്ടി ഒരു തെറ്റാലി മല്‍സരം സംഘടപ്പിക്കുകയാണ്. ഒരു കാലി വിത്തുസഞ്ചി മരച്ചില്ലയില്‍ കെട്ടിത്തൂക്കി ലക്ഷ്യമാക്കുന്നു. ആവേശഭരിതരായ കുട്ടികള്‍ അവരവരുടെ ഊഴമനുസരിച്ച് അത് വീഴ്ത്തുന്നു. ഒരു സ്കൂള്‍മൈതാനം വനവല്ക്കരിക്കുന്നത് കുട്ടിക്കളിയാകാമെങ്കിലും രാജ്യത്തെ മുഴുവന്‍ വനവല്ക്കരിക്കുകയെന്നത് ഭീമമായ ജോലിയാണ്. കെനിയയില്‍ 5.6 ദശലക്ഷ്യം മരങ്ങളും കുറ്റിക്കാടുകളും വര്‍ഷം തോറും വെട്ടി വെളുപ്പിക്കാറുണ്ടെന്ന് ഗ്രീന്‍ ആഫ്രിക്ക ഫൗണ്ടേഷന് വിലയിരുത്തുന്നു.
സ്കൂള്‍മൈതാനം വനവല്ക്കരിക്കുന്നത് കുട്ടിക്കളിയാകാമെങ്കിലും രാജ്യത്തെ മുഴുവന്‍ വനവല്ക്കരിക്കുകയെന്നത് ഭീമമായ ജോലിയാണ്. കെനിയയില്‍ 5.6 ദശലക്ഷ്യം മരങ്ങളും കുറ്റിക്കാടുകളും വര്‍ഷം തോറും വെട്ടി വെളുപ്പിക്കാറുണ്ടെന്ന് ഗ്രീന്‍ ആഫ്രിക്ക ഫൗണ്ടേഷന് വിലയിരുത്തുന്നു
വിമാനങ്ങളും ഹെലികോപ്റ്ററുകളുമായിരിക്കും വിത്തുവിതരണ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന ഏറ്റവും ഉചിത മാര്‍ഗം. ജിപിഎസ് സഹായവും സൂക്ഷ്മസാങ്കേതികവിദ്യയും കൃത്യമായ കൃത്യസമയത്ത് കൃത്യ സ്ഥലത്ത് നിക്ഷേപം സാധ്യമാക്കുന്നു. ചാര്‍ട്ടര്‍ ഹെലികോപ്റ്റര്‍ കമ്പനികള്‍ സീറ്റുകള്‍ക്കടിയില്‍ വിത്തുകള്‍ സൂക്ഷിക്കണമെന്ന് ടെഡി അഭിപ്രായപ്പെടുന്നു. യാത്രക്കാര്‍ക്ക് കെനിയയുടെ വനവല്ക്കരണത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇത് അവസരമൊരുക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. 20 മിനുറ്റിനുള്ളില്‍ 20,000 വിത്തുകള്‍ തങ്ങള്‍ക്കു വിതയ്ക്കാനായെന്ന് ഹെലികോപ്റ്ററില്‍ നിന്നു വിത്തുവെടിയുണ്ടകള് എറിഞ്ഞു കരുവാളിച്ച സ്വന്തം കൈകല്‍ വിരിച്ചു കാണിച്ച് അദ്ദേഹം പറയുന്നു.
പരമ്പരാഗതകൃഷിരീതി പിന്തുടരുമ്പോഴുണ്ടാകാറുള്ള, വിതയ്ക്കാന്‍ കുഴിയെടുക്കുന്നതിനും ഗതാഗതത്തിനും വേണ്ടിവരുന്ന ചെലവുകള്‍ ഇതിലൂടെ വിട്ടിച്ചുരുക്കാനാകുന്നു. കെനിയ അഭിമുഖീകരിക്കുന്ന പ്രശ്നത്തിന്റെ വ്യാപ്തി തികച്ചും അവിശ്വസനീയമാണെന്ന് ടെഡി പറയുന്നു. ദശലക്ഷക്കണക്കിന് ഏക്കര്‍ സ്ഥലം കാലങ്ങളായി തരിശിട്ടു നശിച്ചിരിക്കുകയാണ്. ഇവിടെ മനുഷ്യനും മൃഗങ്ങള്‍ക്കും ജീവന് മുമ്പോട്ട് കൊണ്ടു പോകന്‍ കഴിയാത്തത്ര വരള്‍ച്ചയാണ് ഉള്ളത്. ഇവിടത്തെ പ്രാദേശികജീവി വര്‍ഗങ്ങള്‍ പോലും അതിജീവിക്കാനാകാതെ വംശനാശം നേരിടുന്നു. വനനശീകരണവും കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവുമൊക്കെ കെനിയയെ മരുപ്പറമ്പാക്കി തീര്‍ക്കുകയാണ്.
നഗോംഗ് കുന്നുകളില്‍ ഒറ്റയ്ക്കും തറ്റയ്ക്കുമായി നടന്നു നീങ്ങുന്ന ജിറാഫിന്പറ്റങ്ങള് തന്നെ ജീവി വര്‍ഗത്തിന്റെ നാശത്തിലേക്കു വിരല്‍ ചൂണ്ടുന്നു. 2016-ല്‍ ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ജിറാഫുകളെ വംശനാശഭീഷണി നേരിടുന്ന വംശമായി പട്ടികപ്പെടുത്തി. തദ്ദേശീയരായ ജീവി വര്‍ഗം അതിവേഗം നാശത്തിലേക്ക് അടുക്കുന്നതിന്റെ കാരണങ്ങള്‍ ഇവിടെത്തന്നെ ദര്‍ശിക്കാം. നിരവധി മരങ്ങള്‍ വീണുകിടക്കുന്ന ദൃശ്യങ്ങള്‍ നമുക്കു കാണാം. ആവാസവ്യവ്സ്ഥയുടെ നാശമാണ് ജിറാഫുകളുടെ വംശനാശത്തിനു കാരണമായി ഐയുസിഎന്‍ കണക്കാക്കുന്നത്. ഇതിനു പ്രതിവിധിയാണ് വനവല്‍ക്കരണം. ക്വംവതു സ്കൂളിന്റെ താഴെ കാണുന്ന പാതയോരത്ത് ഒരു കൂട്ടം ഗ്രാമീണര്‍ മരങ്ങള്‍ വെച്ചു പിടിപ്പിക്കുകയാണ്.
വനനശീകരണം ആവാസവ്യവസ്ഥയയെ തകര്‍ത്തതോടെ നാട്ടുകാരുടെ ഉപജീവനമാര്‍ഗം പോലും അടഞ്ഞിരിക്കുകയാണ്. ലക്ഷക്കണക്കിനു കെനിയക്കാര്‍ ഗ്രാമങ്ങളിലെ ചോളക്കൃഷിയെയാണ് ഭക്ഷണത്തിനായി ആശ്രയിക്കുന്നത്. ഇന്ധനത്തിനായി തടിവെട്ടുന്നതാണ് പ്രധാനമായും കാടുകളുടെ നാശത്തിനു കാരണം. വനനശീകരണം രാജ്യത്ത് ആവര്‍ത്തിച്ചുള്ള കൊടുങ്കാറ്റിനും രൂക്ഷമായ വരള്‍ച്ചയ്ക്കും കാരണമായി. ഇത് ഭൂമിയെ ഊഷരമാക്കാനും ജൈവപോഷണങ്ങള് ഊറ്റി വരണ്ടു വിണ്ടുകീറാനും ഇടയാക്കി. പ്രദേശത്തു കൂടി യാത്ര ചെയ്യുമ്പോള്‍ വരണ്ട ചുവന്ന പൊടിമണ്ണു പറക്കുന്നതും ഉണങ്ങിയ വൃക്ഷങ്ങളും കുറ്റിച്ചെടികളും ഇതു വ്യക്തമാക്കും.
നഗോംഗ് കുന്നുകളില്‍ ഒറ്റയ്ക്കും തറ്റയ്ക്കുമായി നടന്നു നീങ്ങുന്ന ജിറാഫിന്പറ്റങ്ങള് തന്നെ ജീവി വര്‍ഗത്തിന്റെ നാശത്തിലേക്കു വിരല്‍ ചൂണ്ടുന്നു. 2016-ല്‍ ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ജിറാഫുകളെ വംശനാശഭീഷണി നേരിടുന്ന വംശമായി പട്ടികപ്പെടുത്തി
ജലക്ഷാമവും വളങ്ങള്‍ ലഭിക്കാനുള്ള ബുദ്ധിമുട്ടും ആഫ്രിക്കന്‍ കര്‍ഷകരെ വലയ്ക്കുന്നു. ഏഷ്യയിലെപ്പോലെ ഹരിതവിപ്ലവങ്ങള്ക്ക് വളക്കൂറുള്ള മണ്ണല്ല ആഫ്രിക്ക. അടിസ്ഥാനസൗകര്യങ്ങളുടെ പരിമിതി വിലക്കയറ്റത്തിനു കാരണമാകുന്നു. ഗതാഗതസൗകര്യങ്ങളുടെ അപര്യാപ്തത ഭക്ഷ്യവസ്തുക്കള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ ഏറെ സമയച്ചെലവിനു കാരണമാകുന്നു. അതിനേക്കാള്‍ കൂടുതല്‍ സമയം പാടശേഖരങ്ങളില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കാനാണെടുക്കുക. മോശം മലമ്പാതകളിലൂടെ പാടങ്ങളില്‍ നിന്ന് ലോറിയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാന്‍ തന്നെ നാലു ദിവസമെടുക്കുമെന്നു പറയുമ്പോള്‍ ഇതിന്റെ രൂക്ഷത മനസിലാക്കാം. മഴ പെയ്താല്‍ ഈ വഴികളിലൂടെ ചരക്കുമായി പോകാന്‍ ട്രാക്റ്റര്‍ വാടകയ്ക്ക് എടുക്കേണ്ടി വരുന്നു. ട്രാക്റ്റര്‍ കടന്നു പോകുന്ന നാട്ടിന്പുറങ്ങളെല്ലാം ചുങ്കം ഈടാക്കും. ഇടനിലക്കാര്‍ക്കും ഇതില്‍ നിന്നു വിഹിതവും കൊടുക്കേണ്ടി വരുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളുടെ ദാരിദ്ര്യത്തിനു കാരണം ഇത്തരം ചൂഷണങ്ങള്‍ കൂടിയാണ്.
വിളവെടുപ്പ് വളരെ കുറവായിരുന്നുവെന്നതിനു പുറമേ സമയവും നന്നേ കുറവായിരുന്നുവെന്ന് ഗ്രാമീണനായ റുത് കിറ്റാന പറയുന്നു. സന്നദ്ധ സംഘടനയായ വേള്‍ഡ് വിഷന്‍ കെനിയയുടെ സഹായത്തോടെ പ്രാദേശിക ഭരണകൂടെ സംഘടിപ്പിക്കുന്ന വനവല്‍ക്കരണ പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘാംഗമാണ് കിറ്റാന. അദ്ദേഹത്തെപ്പോലെ 19 അംഗ ഗ്രാമീണര്‍ പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നു. കൃഷിയില്‍ നിന്നു ലഭിച്ചതില്‍ കാര്യമായി ഒന്നും അവശേഷിക്കുന്നില്ല, ഭക്ഷ്യാവശ്യത്തിനായി വേണ്ട ചോളവും കമ്പപ്പൊടിയും മറ്റും വിപണിയില്‍ നിന്നു മേടിക്കേണ്ടി വരുന്നുവെന്ന് കിറ്റാന അറിയിക്കുന്നു. ഇത് ദാരിദ്ര്യത്തിന്റെ കയത്തിലേക്ക് വീണ്ടും അവരെ തള്ളിവിടുകയാണ്.
എല്ലാത്തിനും വില കയറുകയാണെന്ന വസ്തുത രാജ്യത്തെ വിലസൂചികയും പിന്തുണയ്ക്കുന്നു. കൂടുതല്‍ കൗതുകകരമായ വിശദീകരണം ഭക്ഷ്യവിലയില്‍ നിന്നാണു ലഭിക്കുക. ഭക്ഷ്യവസ്തുക്കള്‍ക്ക് മുടക്കേണ്ടി വരുന്ന ചെലവ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൂടുതലായിരിക്കും. ലോകബാങ്ക് പുറത്തുവിട്ട വിലവിവരപ്പട്ടികയില്‍ കെനിയയിലെ ജീവിതച്ചെലവ് കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ പോളണ്ടിനേക്കാള്‍ കൂടുതലാണ്. ധനസ്ഥിതി മെച്ചപ്പെട്ടിരിക്കുന്ന രാജ്യങ്ങളിലാണ് ജീവിതച്ചെലവു കൂടാറ് എന്ന വസ്തുത വെച്ചു നോക്കുമ്പോള്‍ ഇതൊരു അസാധാരണ സാഹചര്യമാണ്. ആഫ്രിക്കന്‍രാജ്യങ്ങളുടെ സമ്പത്ത് സംബന്ധിച്ച വിശ്വസനീയമല്ലാത്ത സ്ഥിതിവിവരക്കണക്കുകളാണ്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ പുറത്തു നിന്നു കാണുന്നതിനേക്കാള്‍ ധനികമാണെന്നതാണ് ഒരു കണക്ക്. എന്നാല്‍ ഇതിന്റെ നിജസ്ഥിതി അന്വേഷിച്ചാല്‍ തെറ്റാണെന്നു മനസിലാക്കാം.
അക്കേഷ്യമരങ്ങള്‍ പോലുള്ള തദ്ദേശീയമായ ചെടികള്‍ വലിയ തോതില്‍ വേരു പടര്‍ത്തുന്നു. ചട്ടികളിലും മറ്റും വളര്‍ത്തുന്ന പറിച്ചു നടാവുന്ന ചെടികളേക്കാള്‍ ശക്തമാണ് അവയുടെ വളര്‍ച്ച. അക്കേഷ്യകളെപ്പോലെ മണ്ണിലേക്ക് വേരുകള്‍ ആഴത്തില്‍ ചെല്ലുന്ന വൃക്ഷങ്ങള്‍ വരള്‍ച്ച മാറ്റി മണ്ണിന്റെ പൂര്‍വസ്ഥിതി കൈവരിക്കാന്‍ ഗുണകരമാണ്
യൂറോപ്യന്‍ യൂണിയന് സ്വതന്ത്രവ്യാപാരക്കരാര്‍ മാതൃകയില്‍ ആഫ്രിക്കന്‍ കരാറിന് ഭൂഖണ്ഡത്തിലെ രാജ്യങ്ങള്‍ നീക്കം ശക്തമാക്കുന്ന സാഹചര്യത്തിലാണിത്. ഒരു ബില്യണ്‍ ഉപയോക്താക്കള്‍ ഉള്‍പ്പെടുന്ന 2.6 ട്രില്യണ്‍ ഡോളര്‍ ജിഡിപി വളര്‍ച്ചയുള്ള വിപണിയായിരിക്കുമിത്. അതൊരു വന്‍കിട ഉദാരവല്‍കൃത വിപണിയാകുമെന്നാണ് കെനിയന്‍ സര്‍ക്കാര്‍ അറിയിക്കുന്നത്. സംരംഭകരുടെ മാല്‍സര്യം ശക്തമാക്കുകയും ഉല്‍പ്പന്നങ്ങളുടെ മൂല്യം വര്‍ധിപ്പിക്കുകയും ചെയ്തുകൊണ്ട് ഉല്‍പ്പാദനം വര്‍ധിച്ചുവരുന്ന ചെലവില്‍ ആനുപാതിക ലാഭമുണ്ടാക്കുന്ന വിധം പരമാവധി വിഭവചൂഷണം ഉറപ്പാക്കുന്നതുമാണിത്.
കെനിയയില്‍ നൂതന മാര്‍ഗത്തിലൂടെ വിതച്ച വിത്തുകളില്‍ പകുതിയും വളര്‍ന്നു മുറ്റിയിരിക്കുന്നു. അക്കേഷ്യമരങ്ങള്‍ പോലുള്ള തദ്ദേശീയമായ ചെടികള്‍ വലിയ തോതില്‍ വേരു പടര്‍ത്തുന്നു. ചട്ടികളിലും മറ്റും വളര്‍ത്തുന്ന പറിച്ചു നടാവുന്ന ചെടികളേക്കാള്‍ ശക്തമാണ് അവയുടെ വളര്‍ച്ച. അക്കേഷ്യകളെപ്പോലെ മണ്ണിലേക്ക് വേരുകള്‍ ആഴത്തില്‍ ചെല്ലുന്ന വൃക്ഷങ്ങള്‍ വരള്‍ച്ച മാറ്റി മണ്ണിന്റെ പൂര്‍വസ്ഥിതി കൈവരിക്കാന്‍ ഗുണകരമാണ്. ഇത് മണ്ണൊലിപ്പു തടയുകയും ഭൂമിയെ ബലപ്പെടുത്തുകയും ചെയ്യുന്നു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ വീട് വീണ്ടും ഹരിതാഭയണിയുമെന്ന് കിറ്റാന പ്രത്യാശ പ്രകടിപ്പിക്കുന്നു. തന്റെ വിളകള്‍ കുറച്ചു കൂടി തഴച്ചു വളരുമെന്നും അവര്‍ക്കു പ്രതീക്ഷയുണ്ട്.
കാലക്രമേണ കിറ്റാനയെപ്പോലുള്ളവര്ക്ക് പുതിയൊരു ഉപജീവനമാര്‍ഗം തുറന്നു കൊടുക്കാന്‍ പദ്ധതിക്കു കഴിയുമെന്നു ടെഡി കരുതുന്നു. വിത്തു വെടിയുണ്ടകള്‍ കര്‍ഷകരെ ചെലവു കുറച്ച വിളകള്‍ വളര്‍ത്താന്‍ സഹായിക്കുന്നതിനൊപ്പം ഇവയുടെ കയറ്റുമതിയിലൂടെയും വരുമാനമുണ്ടാക്കാമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. കാപ്പിക്കുരു കയറ്റുമതി പോലെ ഈ കുരുക്കളും നല്ല വരുമാനം നല്‍കും. ഇതിന്റെ ആദ്യപടിയെന്ന നിലയില്‍ കോംഗോയിലേക്ക് ഇവയുടെ കയറ്റുമതിക്കു തുടക്കമിട്ടിട്ടുണ്ട്. ലോകമെമ്പാടുമുള്ള തരിശുനിലങ്ങളില്‍ വനവല്‍ക്കരണത്തിന് സഹാകമായ ഒരു നീക്കമാണിത്. മിതമായ ചെലവില്‍ ലോകത്തു ഗുണപരമായ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുന്ന പദ്ധതി ആയ സീഡ് ബോള്‍സ് കെനിയയെ വളര്‍ത്തുകയാണ് തന്റെ സ്വപ്നമെന്ന് ടെഡി പറയുന്നു.