സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയ 200 ആപ്ലിക്കേഷനുകളെ നിരോധിച്ച് ഫേസ്ബുക്ക്

സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയ 200 ആപ്ലിക്കേഷനുകളെ നിരോധിച്ച് ഫേസ്ബുക്ക്

വാഷിംഗ്ടണ്‍: സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതിനെ തുടര്‍ന്ന് ഇരൂന്നൂറിലധികം ആപ്ലിക്കേഷനുകളെ ഫേസ്ബുക്ക് നിരോധിച്ചു. 2016 ല്‍ ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്.

ഇത് സംബന്ധിച്ച സൂക്ഷ്മ പരിശോധന പൂര്‍ണ്ണമായിട്ടില്ലെന്ന് ഫേസ്ബുക്ക് പ്രൊഡക്ട് പാര്‍ട്ണര്‍ഷിപ്പ് വൈസ് പ്രസിഡന്റ് ഐമി ആര്‍ക്കിബോങ് അറിയിച്ചു. ഇതിനായി അദ്ദേഹം കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഫെയ്‌സ്ബുക്കിന്റെ നയങ്ങള്‍ ലംഘിച്ചതായി കരുതുന്നതുകൊണ്ട് ഒരു മാസത്തിനുമുന്‍പ് തന്നെ വ്യക്തിപരമായ പല ആപ്ലിക്കേഷന്‍ തങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ നടത്തിയ പഠനത്തിലാണ് ഈ വിവരമുള്ളത്. ഫേസ്ബുക്ക് ഉപയോഗിക്കുന്ന 40 ശതമാനം പേരും സ്വകാര്യ വിവരങ്ങള്‍ പങ്കു വച്ചതായി കണ്ടെത്തിയിട്ടുണ്ട്.

Comments

comments

Categories: Tech