യുഎഇയിലെ ആദ്യ വാണിജ്യ 5ജി വയര്‍ലെസ് ശൃംഖലയ്ക്ക് എത്തിസലാത്ത് തുടക്കമിട്ടു

യുഎഇയിലെ ആദ്യ വാണിജ്യ 5ജി വയര്‍ലെസ് ശൃംഖലയ്ക്ക് എത്തിസലാത്ത് തുടക്കമിട്ടു

ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ ത്വരിതപ്പെടുത്തുന്നതാണ് 5ജി നെറ്റ്‌വര്‍ക്കിന്റെ വരവെന്ന് അബുദാബി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി വ്യക്തമാക്കി

ദുബായ്: നാലാം വ്യാവസായിക വിപ്ലവത്തിന്റെ സാധ്യതകളിലേക്ക് കാലെടുത്ത് വെച്ച് യുഎഇ. രാജ്യത്തെ ആദ്യ വാണിജ്യ 5ജി വയര്‍ലെസ് ശൃംഖലയ്ക്ക് പ്രമുഖ ടെലികോം കമ്പനിയായ എത്തിസലാത്ത് തുടക്കമിട്ടു. സമഗ്രവും സമ്പൂര്‍ണവുമായ ആദ്യ വാണിജ്യ 5ജി നെറ്റ് വര്‍ക്കാണ് തങ്ങളുടേതെന്ന് എത്തിസലാത്ത് അവകാശപ്പെട്ടു. ഗിഗാബിറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇതോടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങും.

5ജി സാങ്കേതികവിദ്യയുടെ ലോഞ്ചിംഗ് ഡിജിറ്റല്‍ പരിവര്‍ത്തനത്തെ ത്വരിതപ്പെടുത്തുമെന്നും ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, സ്മാര്‍ട്ട്‌സിറ്റികള്‍, നാലാം വ്യാവസായിക വിപ്ലവം തുടങ്ങിയവയുടെ സാധ്യതകള്‍ വിന്യസിക്കുന്നതിന് കരുത്തേകുമെന്നും ടെലികോം കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് എത്തിസലാത്ത് ആദ്യമായി 5ജി വിന്യസിച്ചുതുടങ്ങിയത്. അതിവേഗത്തില്‍ സേവനങ്ങള്‍ എത്തിക്കാന്‍ ഇതിലൂടെ കമ്പനിക്ക് സാധിച്ചിരുന്നു. വാണിജ്യലോഞ്ചിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ യുഎഇയിലെ ചില ലൊക്കേഷനുകളില്‍ മാത്രമാണ് സേവനം ലഭ്യമാകുക. അതിന് ശേഷം രാജ്യത്തുടനീളം സേവനം ലഭിച്ചുതുടങ്ങു. ഉപഭോക്താക്കളുടെ ആവശ്യകതയനുസരിച്ച് സേവനങ്ങളുടെ തോതില്‍ മാറ്റം വരുത്തുമെന്നും കമ്പനി അറിയിച്ചു.

5ജി സാങ്കേതികവിദ്യയുടെ ലോഞ്ചിംഗ് ഡിജിറ്റല്‍ പരിവര്‍ത്തനത്തെ ത്വരിതപ്പെടുത്തുമെന്നും ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, സ്മാര്‍ട്ട്‌സിറ്റികള്‍, നാലാം വ്യാവസായിക വിപ്ലവം തുടങ്ങിയവയുടെ സാധ്യതകള്‍ വിന്യസിക്കുന്നതിന് കരുത്തേകുമെന്നും ടെലികോം കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു

യുഎഇയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് 5ജി നെറ്റ് വര്‍ക്കിന്റെ കൊമേഴ്‌സ്യല്‍ ലോഞ്ചിംഗ്. അതുകൊണ്ടുതന്നെ കമ്പനിയെ സംബന്ധിച്ചിടത്തോളം ഇത് ചരിത്രപരമായ നേട്ടം കൂടിയാണ്. വൈര്‍ലെസ് നെറ്റ് വര്‍ക്കിലൂടെയുള്ള കൊമേഴ്‌സ്യല്‍ സര്‍വീസ് എന്ന നിലയ്ക്ക് അള്‍ട്രാ ഹൈ സ്പീഡ് 5ജി സി ബാന്‍ഡ് ഡാറ്റ ലഭ്യമാക്കുന്ന ലോകത്തിലെ തന്നെ ആദ്യ ടെലികോം ഓപ്പറേറ്ററാണ് എത്തിസലാത്ത്.

തങ്ങളുടെ ആധുനികവല്‍ക്കരണ യാത്രയുടെ സ്വാഭാവിക പരിണാമം എന്നനിലയ്ക്കാണ്‌  5ജി അവതരിപ്പിച്ചതെന്ന് എത്തിസലാത്ത് ഗ്രൂപ്പ് സിഇഒ സലേഹ് അള്‍ അബ്ദൂലി പറഞ്ഞു. തീരെ തടസ്സങ്ങളില്ലാത്ത 4കെ വിഡിയോ സ്ട്രീമിംഗ്, മികച്ച ഗെയ്മിംഗ് അനുഭവങ്ങള്‍, എആര്‍/വിആര്‍ സേവനങ്ങള്‍, ഓട്ടോണമസ് ട്രാന്‍സ്‌പോര്‍ട്ട് തുടങ്ങിയവയെല്ലാം മികച്ച രീതിയില്‍ ലഭ്യമാകാന്‍ 5ജി സാങ്കേതിക വിദ്യയുടെ വിന്യാസം സഹായിക്കും.

Comments

comments

Categories: Arabia