നിക്ഷേപത്തിന് സുരക്ഷിതവും ലാഭകരവുമായ വിപണിയാണ് ദുബായ് എന്ന് പഠനം

നിക്ഷേപത്തിന് സുരക്ഷിതവും ലാഭകരവുമായ വിപണിയാണ് ദുബായ് എന്ന് പഠനം

ആഗോള ബിസിനസ് ഹബ്ബ് എന്ന നിലയില്‍ ദുബായ് നിക്ഷേപകരുടെ ഇഷ്ടകേന്ദ്രമായി മാറുകയാണ്

ദുബായ്: നിക്ഷേപത്തിന് ഏറ്റവും സുരക്ഷിതവും ലാഭകരവുമായ വിപണി ദുബായ് ആണെന്ന് ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോര്‍ട്ട്. ലോകത്തെ നിക്ഷേപ സുരക്ഷിതത്വത്തില്‍ യുഎഇയ്ക്ക് രണ്ടാം സ്ഥാനമാണുള്ളത്. യുഎഇ ആഗോള ബിസിനസ് ഹബ്ബാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗതാഗതത്തിന്റേയും സംസ്‌കാരത്തിന്റേയും കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നതായ നഗരമായും ദുബായ് ചൂണ്ടിക്കാണിക്കപ്പെടുന്നു.

അംബരചുംബികളും, പാര്‍പ്പിട സമുച്ചയങ്ങളും, പഞ്ചനക്ഷത്ര ഹോട്ടലുകളും ദുബായ് നഗരത്തെ വ്യത്യസ്തമാക്കുന്നതായി വേള്‍ഡ് ഇക്കണോമിക് ഫോറം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഇതൊക്കെ കൊണ്ടുതന്നെ ദുബായിലെ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍, ഇന്ത്യ ഉള്‍പ്പെടെ ഉള്ള രാജ്യങ്ങളില്‍ നിന്ന് വലിയൊരു നിക്ഷേപ കുതിപ്പ് തന്നെ ഉണ്ടായിട്ടുണ്ട്.
ബിസിനസ്, വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനും ദുബായ് വാതായനങ്ങള്‍ തുറന്നിട്ടിരിക്കുകയാണ്.

ടൂറിസം, വിമാനഗതാഗതം, വാണിജ്യം, സാമ്പത്തിക സേവനങ്ങള്‍, നിര്‍മാണം, ബദല്‍ ഊര്‍ജം എന്നീ മേഖലകളില്‍ നേടിയ കരുത്തുറ്റ വളര്‍ച്ച ഇത്തരം സാമ്പത്തിക വൈവിധ്യവല്‍ക്കരണ പദ്ധതികള്‍ വിജയം കാണുന്നതിന്റെ പ്രതിഫലനമാണ്

എണ്ണയില്‍ നിന്നുള്ള വരുമാനത്തെ കൂടുതല്‍ ആശ്രയിക്കാതെ മറ്റു നിക്ഷേപ സാധ്യതകള്‍ വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഭരണകൂടം. സാമ്പത്തിക വൈവിധ്യവല്‍ക്കരണ പദ്ധതികള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ടൂറിസം, വിമാനഗതാഗതം, വാണിജ്യം, സാമ്പത്തിക സേവനങ്ങള്‍, നിര്‍മാണം, ബദല്‍ ഊര്‍ജം എന്നീ മേഖലകളില്‍ നേടിയ കരുത്തുറ്റ വളര്‍ച്ച ഇത്തരം സാമ്പത്തിക വൈവിധ്യവല്‍ക്കരണ പദ്ധതികള്‍ വിജയം കാണുന്നതിന്റെ പ്രതിഫലനമാണ്.

രാജ്യത്തിന്റെ വികസനവും വളര്‍ച്ചയും ലക്ഷ്യമിട്ട്, യുഎഇ ഗവണ്‍മെന്റ്, വാണിജ്യ-വ്യവസായികളെ ആകര്‍ഷിക്കാന്‍ വര്‍ക്ക് വിസ ഉള്‍പ്പെടെയുള്ള ഒട്ടേറെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് നിക്ഷേപമാണ് യുഎഇയുടെ സമ്പദ്ഘടനയ്ക്ക് കരുത്ത് പകരുന്ന പ്രധാന മേഖലകളിലൊന്ന്. ഡാന്യൂബ് പോലുള്ള ഡവലപ്പേഴ്‌സ് ലാഭകരമായ നിര്‍മാണ പദ്ധതികളുമായി രംഗത്തുണ്ട്. ദുബായിലെ ഏറ്റവും വലിയ പാര്‍പ്പിട നിര്‍മാണ സ്ഥാപനങ്ങളിലൊന്നാണ് ഡാന്യൂബ് പ്രോപ്പര്‍ട്ടീസ്. നിക്ഷേപത്തിന്റെ 15 ശതമാനം വരെ മടക്കി നല്‍കുമെന്നതാണ് ഇവരുടെ വാഗ്ദാനം.

Comments

comments

Categories: Arabia