2023 ആകുമ്പോഴേക്കും കൊഴുപ്പ് ആഹാരങ്ങള്‍ പൂര്‍ണമായും ഒഴിവാക്കും

2023 ആകുമ്പോഴേക്കും കൊഴുപ്പ് ആഹാരങ്ങള്‍ പൂര്‍ണമായും ഒഴിവാക്കും

2023 ഓടെ ലോകത്തിലെ എല്ലാ ആഹാര പദാര്‍ത്ഥങ്ങളില്‍ നിന്നും കൃത്രികമമായി കൊഴുപ്പ് നീക്കം ചെയ്യുമെന്ന് ലോകാരോഗ്യ സംഘടന. റീപ്ലെയ്‌സ് എന്ന് പേരിട്ട ഈ പദ്ധതി എല്ലാ രാജ്യങ്ങളിലും നടപ്പാക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങള്‍ അവരുടെ രാജ്യങ്ങളില്‍ ഇത് നടപ്പാകാനായി സംഘടനയെ സമീപിച്ചു കഴിഞ്ഞു. പാക്കേജ് ഭക്ഷണങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാത്തില്‍ നിന്നും അമിതമായ കൊഴുപ്പ് നീക്കം ചെയ്യും. വ്യാപകമായി ഇത് നടപ്പില്‍ വരുത്തുമ്പോള്‍ അത്രകണ്ട് വളര്‍ച്ച കൈവരിക്കാത്ത രാജ്യങ്ങളില്‍ ഇത് ചില ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. പ്രധാനമായും ആറ് കാര്യങ്ങളാണ് റീപ്ലെയ്‌സ് പാക്കേജില്‍ അടങ്ങിയിട്ടുള്ളത്. ഇത് ആഗോളപരമായി വിജയം കണ്ടെത്താന്‍ കഴിയുമെന്ന് ഡബ്ലു എച്ച് ഒ ഡയറക്ടര്‍ ജനറല്‍ ഡോ ടെഡ്രോസ് അദനം ഗബ്രിയേസ് പറഞ്ഞു. കൊഴുപ്പ് ഹൃദ്രോഗം തുടങ്ങിയ പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് സംഘടനയുടെ ഈ നടപടികള്‍. എല്ലാ വര്‍ഷങ്ങളിലും യു എസില്‍ ഏതാണ്ട് 610000 മരണങ്ങളാണ് കൊഴുപ്പ് സംബന്ധിച്ച് പിടിപെടുന്ന രോഗങ്ങള്‍ മൂലം ഉണ്ടാകുന്നത്.

Comments

comments

Categories: Health