കര്‍ണാടകം പിടിച്ചെടുത്ത് ബിജെപി; കോണ്‍ഗ്രസിനെ ജനങ്ങള്‍ കൈവിട്ടു

കര്‍ണാടകം പിടിച്ചെടുത്ത് ബിജെപി;  കോണ്‍ഗ്രസിനെ ജനങ്ങള്‍ കൈവിട്ടു

ബെംഗലൂരു: രാജ്യം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പായിരുന്നു കര്‍ണാടകയിലേത്. തെരഞ്ഞെടുപ്പ് ഫലം  ഔദ്യോഗികമായി പുറത്തുവരാന്‍  നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ബിജെപി 107 സീറ്റിലേക്ക് ലീഡ് ചെയ്തിരിക്കുകയാണ്. തെന്നിന്ത്യയുടെ ഭരണം കൈപിടിയിലൊതുക്കാനുള്ള ബിജെപിയുടെ ശ്രമമാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തില്‍ കാണാനാകുന്നത്. വിജയം പ്രതീക്ഷിച്ച കോണ്‍ഗ്രസാകട്ടെ തകര്‍ന്നടിഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ശ്രമങ്ങളെല്ലാം വിഫലമായി. 73 സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ജെഡിഎസ് 42 സീറ്റില്‍ ലീഡ് പിടിച്ചു. കര്‍ണാടകയിലും കൂടി ബിജെപി വിജയിച്ചതോടെ രാജ്യത്തെ 21 സംസ്ഥാനങ്ങളും ബിജെപിയുടെ ഭരണത്തിലായി.

2013 ലെ തെരഞ്ഞെടുപ്പിനേക്കാള്‍ മൂന്നിരട്ടിയിലധികം സീറ്റുകളാണ് ബിജെപിക്ക് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ തവണ 40 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. അമ്പതോളം സീറ്റുകള്‍ കോണ്‍ഗ്രസിനു കുറവുണ്ടായി.

222 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. എന്നാല്‍ ഇതിനെയെല്ലാം അട്ടിമറിച്ചാണ് ബിജെപിയുടെ വിജയം.

 

Comments

comments

Categories: FK News, Slider