പെന്‍ഷന്‍ ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

പെന്‍ഷന്‍ ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

 

ന്യൂഡെല്‍ഹി: ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി പെന്‍ഷന്‍ ലഭിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. പെന്‍ഷന്‍ ലഭിക്കാന്‍ ആധാര്‍ ബന്ധിപ്പിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഓഫ് വോളന്ററി ഏജന്‍സിയുടെ യോഗത്തിലാണ് അദ്ദേഹം അറിയിച്ചത്.

ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ പെന്‍ഷന്‍ ലഭിക്കില്ലെന്ന വാര്‍ത്ത നേരത്തെ വന്നിരുന്നു. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. വിരമിച്ച ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ആധാറിന്റെ പേരില്‍ നിഷേധിക്കില്ല. അത്തരത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരില്ലെന്നും അദ്ദേഹം യോഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് അദ്ദേഹം അറിയിച്ചു. മിനിമം പെന്‍ഷന്‍ 9,000 രൂപയാക്കിയിട്ടുണ്ട്. മാസം ആയിരം രൂപ ചികിത്സാ ധനസഹായമായി നല്‍കാനും തീരുമാനമായതായി മന്ത്രി വ്യക്തമാക്കി.

 

Comments

comments

Categories: FK News

Related Articles